റമദാന്‍ സന്ദേശം: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍
Jun 21, 2016, 13:34 IST
(www.kasargodvartha.com 21/06/2016) റമദാന്‍ മാസം മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു ഓര്‍മപ്പെടുത്തലാണ്. തിന്‍മകളും സംഘര്‍ഷങ്ങളും ലോകത്ത് വര്‍ധിച്ചുവരികയാണ്. എല്ലാം വെട്ടിപ്പിടിക്കാനുള്ള മത്സരബുദ്ധി മനുഷ്യര്‍ക്കിടയില്‍ വ്യാപകമാകുന്നു. ക്ഷമയും കാരുണ്യവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. അവരവരിലേക്ക് ചുരുങ്ങുന്ന സ്വാര്‍ഥതകള്‍ മാത്രമാണെവിടെയും.
എന്നാല്‍ നന്മയും ജീവകാരുണ്യപ്രവര്‍ത്തനവും ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണെന്ന പരമകാരുണികന്റെ ഓര്‍മപ്പെടുത്തലായി റമദാന്‍ വ്രതപുണ്യം മാറുന്നു. തെറ്റില്‍ നിന്നും ശരിയിലേക്കുള്ള വഴിനടത്തലായി ഈ പുണ്യമാസം മാറുമ്പോള്‍ വിശ്വാസികള്‍ ചാരിതാര്‍ഥ്യത്തിന്റേതായ ലോകത്തേക്ക് ആനയിക്കപ്പെടുകയാണ്.
Keywords : Kumbol-Thangal, Ramadan, Message, Muslims.