റമദാന്‍ സന്ദേശം: ജഹ്ഫര്‍ സി എന്‍
Jun 27, 2016, 13:00 IST
(www.kasargodvartha.com 27.06.2016) വിശുദ്ധ റമദാന്‍ നമ്മളെ പാകപ്പെടുത്തേണ്ടത് മനസ്സിനെ മെരുക്കാനാണ്. ശരീരത്തെ പട്ടിണിക്കിടുകയും ആത്മാവിനെ ദേഹേച്ഛകളില്‍ അലയാന്‍ വിടുകയും ചെയ്യുകയല്ല വേണ്ടത്. മനസ്സിന്റെ വിമലീകരണമാണ് റമദാന്റെ ലക്ഷ്യം. അഹന്ത, ധിക്കാരം, ഏഷണി തുടങ്ങിയവയും ആര്‍ത്തിയും ധൂര്‍ത്തുമാണ് മനുഷ്യരെ നശിപ്പിക്കുന്നത്.
സുഖലോലുപരായി ജീവിക്കാനും ജാഡകള്‍ തീര്‍ക്കാനുമായി നാം തീര്‍ക്കുന്ന കുഴികളില്‍ നിന്ന് നമുക്കൊരിക്കലും രക്ഷ നേടാന്‍ സാധിച്ചുവെന്ന് വരില്ല. സ്വയം തിരുത്തുക. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസുണ്ടെങ്കില്‍ നീയും ഭൂമി ലോകത്തെ രാജക്കന്മാരും സമന്‍മാരെന്ന് ഇമാം ശാഫി.