റമദാന്‍ സന്ദേശം: സി എ യൂസുഫ്
Jun 20, 2016, 12:00 IST
(www.kasargodvartha.com 20/06/2016) വ്രതനാളിന്റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം. ത്യാഗത്തിന്റേയും ആത്മസംയമനത്തിന്റേയും ആത്മീയ വിഹായസിലേക്ക് ഓരോ വിശ്വാസിയേയും ചിറക് വെച്ച് പറക്കാന്‍ പരിശീലിപ്പിക്കുന്നു ഈ മാസം. ത്യാഗത്തെക്കുറിച്ച ഓര്‍മപ്പെടുത്തലാണ് ഓരോ വ്രതവും.
മനുഷ്യ ജീവിതത്തെ എക്കാലവും മഹത്വപ്പെടുത്തിയത് ത്യാഗമാണ്. ത്യാഗത്തിന്റെ വര്‍ണനൂലുകള്‍ കൊണ്ടാണ് മനുഷ്യന്‍ മഹത്വത്തിന്റെ മുഴുവന്‍ ഉടയാടകളും തുന്നിയുണ്ടാക്കിയത്. ത്യാഗനിര്‍ഭരമായൊരു ജീവിതം ഇക്കാലത്തും മനുഷ്യന് സാധ്യമാണ് എന്ന സന്ദേശമാണ് വ്രതം നല്‍കുന്നത്. സ്വശരീരത്തിന്റെ സുഖാസ്വാദനങ്ങളില്‍ കറങ്ങി തിരിയുന്ന മനുഷ്യനെ അപരന്റെ ജീവിതത്തിലേക്ക് കൂടി എത്തിനോക്കാന്‍ അത് പ്രേരിപ്പിക്കുന്നു.
ദേഹത്തിനു മേല്‍ ദേഹി നേടുന്ന ഈ വിജയാഹ്ലാദമാണ് നോമ്പുകാരന്റെ മുഖത്ത് വിടരുന്ന പുഞ്ചിരി. സാഫല്യത്തിന്റേയും സംതൃപ്തിയുടേയും ഈ നിറകണ്‍ചിരി സമൂഹത്തിന്റെ മൊത്തം ചിരിയാകണം എന്ന് ആഗ്രഹിക്കുന്നു.
Keywords : Ramadan, Solidarity, C A Yousuf, Message, Ramadan Message: C A Yousuf.