കാരുണ്യസ്പര്‍ശം; 101 രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു
Jul 1, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 01/07/2016) ജില്ലാ ടി.ബി സെന്റര്‍, ഹെല്‍ത്ത് ലൈന്‍ കാസര്‍കോട് ജില്ലാ ടി.ബി ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 101 പാവപ്പെട്ട രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. കാരുണ്യ സ്പര്‍ശം-16 പരിപാടിയില്‍പെടുത്തി എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടാണ് പോഷാകാഹാര കിറ്റ് സ്‌പോണ്‍സര്‍ ചെയ്തത്.
ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡെ. കെ. രവിപ്രസാദ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. വ്യവസായ പ്രമുഖന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് മുഖ്യാതിഥിയായിരുന്നു.
കാസര്‍കോട് പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം, പി.പി സുനില്‍ കുമാര്‍, ആര്‍ പ്രശാന്ത് കുമാര്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ടോമി മാത്യു, കെ. കുഞ്ഞികൃഷ്ണന്‍, സുരേന്ദ്രന്‍ ബേക്കല്‍, മേരി വാഴയില്‍, രോഹിണി ഇ. കരിച്ചേരി, എ.കെ ബാലന്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Ramadan, Distribution, inauguration, N.A.Nellikunnu, MLA, Ramadan Kit, Dr. Qatar Ibrahim Haji, Ramadan Kit for 101 distributed.