പാചക തൊഴിലാളികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 15, 2016, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2016) പാചക തൊഴിലാളി സംഘടനയായ കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് മുസ്തഫ പൈക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സിദ്ദീഖ് എം എം കെ മുഖ്യ പ്രഭാഷണം നടത്തി.
രുചി ഗോള്‍ഡ് നോര്‍ത്ത് സോണ്‍ മാനേജര്‍ സുരേഷ്, മംഗല്യ റൈസ് പ്രതിനിധി ഷക്കീര്‍ അഹ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അബ്ദുര്‍ റസാഖ്, ട്രഷറര്‍ ആലി കല്ലൂരാവി, സംസ്ഥാന സമിതി അംഗങ്ങളായ ഉമ്മര്‍ ഉളിയത്തടുക്ക, സാദിഖ് നെല്ലിക്കുന്ന്, ഖലീല്‍ കുണ്ടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി താജുദ്ദീന്‍ നെല്ലിക്കുന്ന് സ്വാഗതവും ട്രഷറര്‍ ഇ പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
നിര്‍ധനരായ തൊഴിലാളി മെമ്പര്‍മാര്‍ക്കുള്ള ധനസഹായം സുരേഷും, ഉമ്മര്‍ ഒളയത്തട്ക്കയും ചേര്‍ന്ന് നിര്‍വഹിച്ചു.

Keywords: Kasaragod, Ramadan, Distribution, NA Nellikunnu, Musthafa paika, Ali Kallooravi, Welcome, Thanks.