city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: (www.kasargodvartha.com 23.03.2022) ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാംപയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ഇ-മെയിലുകള്‍ അയച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടുമാണ് ഇ-ഭിക്ഷാടകര്‍ തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

സഹതാപം പിടിച്ചു പറ്റുന്ന രീതിയിലുള്ള കഥകള്‍ ഉള്‍പെടെ പോസ്റ്റ് ചെയ്താണ് ഭിക്ഷാടക സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരം പോസ്റ്റുകളോ ഇ-മെയിലുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇ-ക്രൈം (www(dot)ecrime(dot)ae) പ്ലാറ്റ്ഫോമില്‍ ബന്ധപ്പെട്ട് പൊലീസില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാനില്‍ ആളുകളുടെ ദാനമനോഭാവം മുതലെടുക്കുകയാണ് ഇത്തരം ഭിക്ഷാടകര്‍ ചെയ്യുന്നതെന്നും ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് റിപോര്‍ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

ഇ-ഭിക്ഷാടകര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Keywords:  Dubai, News, Gulf, World, Top-Headlines, Police, UAE, Ramadan, Ramadan in UAE 2022: Dubai Police warn of e-beggars. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia