city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Iftar | റമദാൻ മാസത്തിലുടനീളം നോമ്പ് തുറ; ജെനറൽ ആശുപത്രിയിലെ ഇഫ്ത്വാർ അനുഗ്രഹമായത് 5000 ലേറെ പേർക്ക്

കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ റമദാൻ മാസത്തിൽ നടത്തിവന്ന നോമ്പ് തുറ അനുഗ്രഹമായത് അനവധി പേർക്ക്. റമദാൻ ഒന്നിനാണ് സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ ഒരു സുഹൃത്തിൻ്റെ സഹായത്തോടെയാണ് ഇഫ്ത്വാർ പരിപാടി ആരംഭിച്ചത്. പിന്നീട് ഡോക്ടർമാർ, പ്രവാസി സംഘടനകൾ, വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങി സുമനസുകൾ ഏറ്റെടുത്തതോടെ 30 ദിവസത്തേക്കും ആളുകളായി. അവസാന 10 ലെ അത്താഴം കെഎംസിസി ഖത്വർ കാസർകോട് മണ്ഡലം കമിറ്റിയും ഏറ്റെടുത്തു.

Iftar | റമദാൻ മാസത്തിലുടനീളം നോമ്പ് തുറ; ജെനറൽ ആശുപത്രിയിലെ ഇഫ്ത്വാർ അനുഗ്രഹമായത് 5000 ലേറെ പേർക്ക്

ഇതിനോടകം 5000 ലേറെ പേരാണ് ഇഫ്ത്വാർ വിഭവങ്ങൾ വാങ്ങാനെത്തിയതെന്ന് സംഘാടകർ പറയുന്നു. കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ട് ഡോ. രാജ റാം, ഡെപ്യൂടി സുപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ തുടങ്ങിയവർ ഒന്നിച്ചാണ് വിഭവങ്ങൾ വിതരണം ചെയ്തത്. കെഎംസിസി നേതാവ് ഹാരിസ് എരിയാൽ, സന്നദ്ധ പ്രവർത്തകരായ മാഹിൻ കുന്നിൽ, ഖലീൽ ശെയ്‌ഖ് എന്നിവരും സംബന്ധിച്ചു.

കാൻ്റീൻ - ആശുപത്രി ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ജെപിഎച്എൻ വിദ്യാർഥികൾ ഒന്നിച്ച് കൈകോർത്തതോടെ ഇഫ്ത്വാർ - അത്താഴ ഭക്ഷണ വിഭവങ്ങൾ മുടങ്ങാതെ നല്ല നിലയിൽ നൽകാൻ സാധിച്ചു. രാവിലെ വന്ന് വിവിധ പരിശോധനകളൊക്കെ കഴിഞ്ഞ് അഡ്മിറ്റാകേണ്ടി വരുന്ന രോഗികൾക്ക് ഇത് ഒരു അനുഗ്രഹമായിരുന്നു, ഇവർക്ക് പാത്രങ്ങളും നൽകിയിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും അടക്കം ഒട്ടനനവധി പേർക്ക് ഏറെ ഗുണകരമായ നോമ്പ് തുറയ്ക്ക് വെള്ളിയാഴ്ച വൈകീട്ടോടെ സമാപനമാവും.

Keywords: Kasaragod, Kerala, News, Ramadan, Top-Headlines, Kasaragod-News, Iftar, Doctors, Traders, General Hospital, KMCC, Ramadan: Iftar held at Kasaragod General Hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia