27 ാം രാവില്‍ പ്രാര്‍ത്ഥനാനിരതരായി വിശ്വാസികള്‍; സിയാറത്തിനും മറ്റുമായി എത്തിയത് ആയിരങ്ങള്‍
Jul 2, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2016) റമദാന്‍ 27 ാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് രാത്രിയെ ധന്യമാക്കി വിശ്വാസികള്‍ ഒത്തുകൂടി. തറാവീഹ് നിസ്‌കാരത്തിന് ശേഷം ആരംഭിച്ച പ്രത്യേക പ്രാര്‍ത്ഥനകളില്‍ മുഴുകി രാത്രിയെ പകലാക്കി. ഒരുപോള കണ്ണടക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്തും ദീര്‍ഘനേരം നിസ്‌ക്കാരത്തിലേര്‍പെട്ടും ലൈലത്തുല്‍ ഖദ് റിന്റെ പുണ്യം പ്രതീക്ഷിച്ച്് പള്ളികളില്‍ കഴിച്ചുകൂട്ടിയ വിശ്വാസികള്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്.
നഗരത്തിലെ പ്രധാന പള്ളികളായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ടൗണ്‍ മുബാറക് മസ്ജിദ്, സുന്നി സെന്റര്‍ മസ്ജിദ്, മസ്ജിദ് ഹസനത്തുല്‍ ജാരിയ്യ, തെരുവത്ത് ജുമാ മസ്ജിജ്, തായലങ്ങാടി ഖിള് ര്‍ ജുമാ മസ്ജിദ്, അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ്, സലഫി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ തിങ്ങിനിറഞ്ഞു. പള്ളികളില്‍ മണിക്കൂറുകള്‍ നീണ്ട തസ്ബീഹ് നിസ്‌ക്കാരവും പാപങ്ങള്‍ക്ക് മാപ്പപേക്ഷിച്ച് കരഞ്ഞുകൊണ്ടുള്ള കൂട്ടപ്രാര്‍ത്ഥനകളും നടന്നു.
മാലിക് ദീനാര്‍ ജുമാ മസ്ജിദിലും തെരുവത്ത് ജുമാ മസ്ജിദിലുമെല്ലാം മഗ് രിബ് ബാങ്കിന് മുമ്പേ എത്തിയ വിശ്വാസികള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തിരിച്ചുപോയത്. ജില്ലയുടെ നാനാഭാഗത്തുനിന്നും ഇവിടങ്ങളിലേക്ക് വിശ്വാസികള്‍ എത്തിയിരുന്നു. വിവിധ മഹല്ലുകളില്‍ നിന്ന് പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിച്ച് കൂട്ടമായാണ് പലരും മാലിക് ദീനാര്‍ മഖാം സിയാറത്തിനും പ്രാര്‍ത്ഥനയ്ക്കും എത്തിയത്. മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖത്തീബ് മീരാന്‍ ബാഖവി നേതൃത്വം നല്‍കി.
പല സ്ഥലങ്ങളിലും പള്ളികളിലെത്തുന്ന വിശ്വാസികള്‍ക്ക് വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ചായ സല്‍ക്കാരവും മറ്റും ഒരുക്കിയിരുന്നു. തായലങ്ങാടി ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചായസല്‍ക്കാരവും പലഹാരവും ദീനാര്‍ നഗറില്‍ ഡിഫന്‍സ് ബാങ്കോടിന്റെ ആഭിമുഖ്യത്തില്‍ പായസ വിതരണവും ഉണ്ടായിരുന്നു. തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ക്ക്് ബിരിയാണി പൊതി വിതരണം ചെയ്തു. എരിയാല്‍ ഹൗസ് ഓഫ് ഇ വൈ സി സിയുടെ ആഭിമുഖ്യത്തില്‍ എരിയാല്‍ ജുമാ മസ്ജിദ് പരിസരത്ത് പുലരുവോളം ചായയും പലഹാരവും വിതരണം ചെയ്തു.
Keywords: Ramadan, Kasaragod, Kerala, Prayer meet, Thalangara, Nellikunnu, Theruvath, Malik deenar, Town Mubarak Masjid, Sunni center Masjid, Lailathul Qadr, Ramadan 27.