മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ റമദാൻ വ്രതാരംഭം
Apr 12, 2021, 19:18 IST
കാസർകോട്: (www.kasargodvartha.com 12.04.2021) കേരളത്തില്‍ മാസപ്പിറവി ദൃശ്യമായി. ചൊവ്വാഴ്ച വിശുദ്ധ റമദാൻ വ്രതത്തിന് തുടക്കമാകും. മാസപ്പിറവി കണ്ടതായി ഖാദിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.
Keywords: Kerala, News, Kasaragod, Ramadan, Islam, Religion, Top-Headlines, Ramazan,
< !- START disable copy paste -->