വ്രതാനുഷ്ഠാനത്തിലൂടെ ആത്മശുദ്ധി കൈവരിക്കുക: ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍
Apr 26, 2020, 18:27 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2020) വ്രതാനുഷ്ഠാനത്തിലൂടെ അല്ലാഹുവുമായുള്ള ആത്മീയ ബന്ധം ദൃഢമാക്കുകയും പൂര്‍ണമായ പ്രതിഫലം കരഗതമാക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി പറഞ്ഞു. ഖുര്‍ആനിന്റെ പ്രത്യയശാസ്ത്രമാണ് ലോകത്ത് ഉത്തമ സമൂഹത്തെ സൃഷ്ടിച്ചതെന്നും റമദാനിലൂടെ ഖുര്‍ആനിന്റെ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 എന്ന മഹാമാരിയാല്‍ ലോകം വേദനിച്ച് നില്‍ക്കുന്ന സമയത്ത് സര്‍ക്കാര്‍ പറയുന്ന നിര്‍ദേശം പാലിക്കുക, ഓരോ വീടുകളും ഇബാദത്ത് കൊണ്ട് ധന്യമാക്കാനാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്, സാമ്യഹ്യ വ്യാപനം തടയനാണ് നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, സ്വദഖയും സകാത്തും അര്‍ഹരപ്പെട്ടവരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragod, Kerala, News, Ramadan, Qasi Thaqa Ahmed Maulavi, Qasi Thwaqa Ahmed Musliyar on Ramadan