city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍: ഖത്തറില്‍ അവശ്യസാധനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

ദോഹ: (www.kasargodvartha.com 26.04.2019) റമദാന്‍ അടുത്തതോടെ ഖത്തറില്‍ അവശ്യസാധനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. 500 ലധികം അവശ്യ ഉത്പന്നങ്ങള്‍ക്കാണ് ഷോപ്പിംഗ് മാളുകളുമായി സഹകരിച്ച് ഇളവ് ഏര്‍പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി റമദാന്‍ അവസാരം വരെ തുടരും. ഈ പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആശ്വാസം പകരും.

വിവിധ ഇനം പൊടികള്‍, അരി, പഞ്ചസാര, പാസ്റ്റ, ഹരീസ്, എണ്ണ, പാല്‍ തുടങ്ങി റമദാനില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളെല്ലാം മന്ത്രാലയത്തിന്റെ സംരംഭത്തില്‍ ഉള്‍പ്പെടും. രാജ്യത്തെ എല്ലാ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റമദാനില്‍ ഇളവുകള്‍ ലഭിക്കും. ഇവിടുങ്ങളിലെല്ലാം ഇളവുള്ള ഉത്പന്നങ്ങളുടെ പട്ടിക തൂക്കും.

റമദാന്‍: ഖത്തറില്‍ അവശ്യസാധനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Doha, news, Gulf, Top-Headlines, Ramadan, Prices of 500 plus consumer goods slashed for Ramadan
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia