city-gold-ad-for-blogger

കാറ്റടിച്ചാല്‍ കറന്റ് പോകും; നോമ്പുകാലത്ത് നാട്ടുകാരെ ദുരിതത്തിലാഴ്ത്തി വൈദ്യുതിയുടെ ഒളിച്ചുകളി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.06.2017) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നോമ്പുകാലത്ത് വൈദ്യുതിയുടെ ഒളിച്ചുകളി നാട്ടുകാരെ ദുരിതത്തലാഴ്ത്തുന്നു. ചെറിയൊരു കാറ്റടിച്ചാല്‍ പോലും കറന്റുപോകുന്നത് മൂലം വിശ്വാസികള്‍ ഏറെ ദുരിതത്തലാണ്. ചെര്‍ക്കള, ചിത്താരി, മുക്കൂട് ഭാഗങ്ങളില്‍ വൈദ്യുതി പ്രശ്‌നം രൂക്ഷമാണ്. ഒരു തവണ കറന്റുപോയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യുതിവിതരണം പുനസ്ഥാപിക്കുന്നത്.

ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലയ്ക്കുന്ന അവസ്ഥയുമുണ്ട്. പുലര്‍ച്ച നാലു മണിക്ക് നോമ്പിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി വിശ്വാസികള്‍ എഴുന്നേല്‍ക്കുമ്പോള്‍ കറന്റില്ലാത്തത് ഏറെ ബുദ്ധിമുട്ടിക്കുന്നു. രാത്രികാലങ്ങളില്‍ കറന്റ് പോകുന്നതുകാരണം കുട്ടികള്‍ക്ക് പഠിക്കാനാകാത്ത സാഹചര്യമുണ്ടാകുന്നു. മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുകയാണ്. നോമ്പ് കാലമാകുമ്പോഴാണ് ഇങ്ങനെ വൈദ്യുതിവിതരണം നിലയ്ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇതേക്കുറിച്ച് വൈദ്യുതി ഓഫീസില്‍ വിളിച്ച് അന്വേഷിച്ചാല്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്. ചിത്താരി വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ പലപ്പോഴും സംഘര്‍ഷാവസ്ഥക്ക് വരെ കാരണമാകാറുണ്ട്. വൈദ്യുതി ഓഫീസ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തിയിട്ടും പ്രയോജനമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികള്‍ പൊട്ടിവീണാലും ഇത് നന്നാക്കുന്നതിലും കാലതാമസം വരുത്തുന്നുവെന്നും ആരോപണമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല.
കാറ്റടിച്ചാല്‍ കറന്റ് പോകും; നോമ്പുകാലത്ത് നാട്ടുകാരെ ദുരിതത്തിലാഴ്ത്തി വൈദ്യുതിയുടെ ഒളിച്ചുകളി

Keywords: Kasaragod, Kerala, Kanhangad, Ramadan, Electric post, Electricity, complaint, Power cut; complaint against electricity

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia