city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ifthar Meet | വിവാഹ വാര്‍ഷികത്തില്‍ ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്വാര്‍ വിരുന്നൊരുക്കി ദമ്പതികള്‍; നന്മയുടെ മാതൃക തീര്‍ത്ത് ശ്രീജിത്തും ഷമ്യയും

കാസര്‍കോട്: (www.kasargodvartha.com) 13-ാം വിവാഹ വാര്‍ഷികത്തില്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്വാര്‍ വിരുന്നൊരുക്കി ദമ്പതികള്‍. ജെനറല്‍ ആശുപത്രിയിലെ ഹെല്‍ത് ഇന്‍സ്‌പെക്ടറായ ശ്രീജിത്തും വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷമ്യയുമാണ് വേറിട്ട മാതൃക തീര്‍ത്തത്. ജെനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന ഇഫ്ത്വാര്‍ സംഗമത്തിലേക്കായിരുന്നു ദമ്പതികള്‍ മകളെയും കൂട്ടി ആഘോഷിക്കാന്‍ എത്തിയത്.
              
Ifthar Meet | വിവാഹ വാര്‍ഷികത്തില്‍ ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്വാര്‍ വിരുന്നൊരുക്കി ദമ്പതികള്‍; നന്മയുടെ മാതൃക തീര്‍ത്ത് ശ്രീജിത്തും ഷമ്യയും

വീട്ടില്‍ കുടുംബത്തോടൊപ്പം വിപുലമായി ആഘോഷിക്കാതെ ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്വാര്‍ വിഭവങ്ങള്‍ നല്‍കി അവരുടെ സന്തോഷത്തില്‍ ദമ്പതികള്‍ പങ്കാളിയായി. ഇവരുടെ മിക്ക ആഘോഷങ്ങളും ദുരിത ബാധിതരെയും രോഗികളെയും പാവങ്ങളെയും ചേര്‍ത്തു പിടിച്ചാണ്.

ജെനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന നോമ്പുതുറ വിഭവങ്ങളുടെ വിതരണ മഹത്വം മനസിലാക്കിയാണ് ആഘോഷം ഇവിടെയാക്കിയതെന്ന് ശ്രീജിത്ത് പറഞ്ഞു. ഡെപ്യൂടി സുപ്രണ്ട് ജമാല്‍ അഹ്മദ്, മാഹിന്‍ കുന്നില്‍, ഖലീല്‍ ശെയ്ഖ്, സാബിര്‍ ബെള്ളിപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
                
Ifthar Meet | വിവാഹ വാര്‍ഷികത്തില്‍ ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്ത്വാര്‍ വിരുന്നൊരുക്കി ദമ്പതികള്‍; നന്മയുടെ മാതൃക തീര്‍ത്ത് ശ്രീജിത്തും ഷമ്യയും

Keywords: News, Kerala, Kasaragod, Top-Headlines, Ramadan, Hospital, General-Hospital, Wedding, Marriage, Anniversary, On their wedding anniversary, couple hosted Iftar feast for the patients and attendants of the General Hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia