city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

സൂപ്പി വാണിമേല്‍

തദ്ദേശസ്വയംഭരണ മന്ത്രി, 19 വര്‍ഷം തുടര്‍ച്ചയായി മഞ്ചേശ്വരം എം എല്‍ എ, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ട്രഷറര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ച ചെര്‍ക്കളം അബ്ദുല്ല മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവര്‍ത്തകനായിരുന്നു. ഭരണ, രാഷ്ട്രീയ തലങ്ങളില്‍ ഇഛാശക്തിയിലൂടെ വേറിട്ട ശുഭ്ര സാന്നിധ്യം. ഗൃഹനാഥന്‍ എന്ന നിലയില്‍ അദ്ദേഹം എങ്ങിനെയായിരുന്നു? സലാലയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന മൂത്ത മകന്‍ നാസര്‍ ചെര്‍ക്കളം സംസാരിക്കുന്നു...

(www.kasargodvartha.com 22.05.2020) റമദാനില്‍ സുബ്ഹ് നമസ്‌ക്കാരം കഴിഞ്ഞ് കുളിച്ചൊരുങ്ങി സന്ദര്‍ശകര്‍ക്കായി വാതിലും ഗേറ്റും തുറന്നിടുകയും പൊതുപരിപാടികള്‍ കഴിഞ്ഞ് മഗ് രിബ് ബാങ്കിന് ഇരുപത് മിനിറ്റ് മുമ്പ് വീട്ടിലെത്തുകയും ചെയ്യുന്ന ഉപ്പയാണ് മനസ്സില്‍.

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

രോഗം അലട്ടിയ അവസാന നാളുകളില്‍, വിശ്രമം വേണം,വീണുപോവാതെ കാക്കണം എന്ന ശാസനയില്‍ ഡോ.ബി.എസ്.റാവു കെട്ടിയിടുംവരെ സുബ്ഹിക്ക് ശേഷം ഉറങ്ങുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നേയില്ല.രാവിലെ ആറരയോടെ ഗേറ്റും വീട്ടില്‍ ഓഫീസായി ഉപയോഗിക്കുന്ന മുറിവാതിലും തുറന്നിടും.

വൈകുന്നേരം വന്നാല്‍ ചില ദിവസങ്ങളില്‍ ഹവായി ധരിച്ച് ഷര്‍ട്ടിന്റെ മുഴുക്കൈകള്‍ കയറ്റി വെച്ച് നേരെ കുളിമുറിയിലേക്ക് കുതിക്കും.അസര്‍ നമസ്‌കാരം കഴിഞ്ഞില്ലെന്ന് അപ്പോള്‍ അറിയാം.സാധാണ നിലയില്‍ അദ്ദേഹത്തിന്റെ ഓഫീസ് കസേരയില്‍ ഇരുന്ന് പേപ്പര്‍ വര്‍ക്ക് ചെയ്യുന്നതിനിടെ ബാങ്ക് കൊടുത്ത്ടാ എന്ന് ചോദിച്ചു കൊണ്ടേയിരിക്കും.തുറയുടെ അഞ്ച് മിനിറ്റ് മുമ്പേ വിഭവങ്ങള്‍ മേശപ്പുറത്ത് നിരത്തും.കാരക്ക,ഇസബ്‌ഗോലിട്ട നാരങ്ങ വെള്ളം, അല്ലെങ്കില്‍ കസ്‌കസ് ഇട്ട നാരങ്ങ വെള്ളം, ഒരിനം പഴം ജ്യൂസ്, പലതരം പഴങ്ങള്‍,പ്ലയിന്‍ വാട്ടര്‍.ഉപ്പയും ആണ്‍കുട്ടികളും അതിഥികളും ഒരുമിച്ചിരിക്കും.ഏത് കാലത്തും ഭക്ഷണം ഒരുമിച്ച് കഴിക്കണമെന്നത് ഉപ്പാക്ക് നിര്‍ബന്ധമായിരുന്നു.പെണ്‍ മക്കള്‍ അടുക്കളയോട് ചേര്‍ന്ന് ഉമ്മ (മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ആയിശ ചെര്‍ക്കളം) യോടൊപ്പം ഒരുമിച്ച് കഴിക്കും. ബിസ്മി ചൊല്ലാന്‍ മറക്കരുതെന്ന് ചെറുപ്പം മുതല്‍ ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഉപ്പ ലക്ഷം ഒപ്പുകള്‍ ചാര്‍ത്തിയെങ്കില്‍ ഓരോന്നിനും മുമ്പെ ബിസ്മിയും ഉറപ്പ്.

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

മഗ്രിബ് നമസ്‌കാരം ഉപ്പ ഇമാമായി വീട്ടില്‍ നമസ്‌കരിക്കും.നമസ്‌കാരം കഴിഞ്ഞയുടന്‍ പാല്‍ക്കഞ്ഞിയും പച്ചക്കറി വറവും. ഇതല്ലെങ്കില്‍ ബിര്‍ണി. ഞങ്ങള്‍ ഇശാ തറാവീഹ് നമസ്‌കാരങ്ങള്‍ക്കായി പള്ളിയില്‍ പോവും.ഉപ്പ ഇശാ നമസ്‌കാരം വീട്ടില്‍ നിര്‍വ്വഹിച്ച് ജോലി കഴിഞ്ഞ് വീടുറങ്ങിയ ശേഷം തറാവീഹ് നമസ്‌കരിക്കും.മുപ്പത്തിനാല് വര്‍ഷം മുമ്പ് എന്റെ എട്ടാം വയസ്സില്‍ തന്നെ ഉപ്പാക്ക് വൃക്കയില്‍ കല്ലിന്റെ പ്രശ്‌നത്തില്‍ ബല്‍ഗാമില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കഠിന വേദന സഹിക്കുന്നുണ്ടായിരുന്നു.തറാവീഹിന് പള്ളിയില്‍ പോവാതിരിക്കാന്‍ ഇതും കാരണമായിരുന്നിരിക്കാം. അന്ത്യനാളുകളില്‍ സാധ്യമാവുന്ന ദിവസങ്ങളില്‍ പള്ളിയില്‍ പോയിരുന്നതും ഓര്‍മ്മയാണ്.

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

ഞങ്ങള്‍ നമസ്‌കാരം കഴിഞ്ഞ് വന്നാല്‍ അടുത്ത ഭക്ഷണവും ഒരുമിച്ച് തന്നെ.ആഹാര ശേഷമുള്ള പല്ലുതേപ്പില്‍ അദ്ദേഹം പുലര്‍ത്തിയ കണിശത കാരണം മരണം വരെ ദന്തരോഗം അലട്ടിയില്ല.
തിരുവനന്തപുരത്തേക്കും തിരിച്ചും തീവണ്ടി യാത്ര റമദാനിലും നടത്തുമായിരുന്നു.നോമ്പ് ഒഴിക്കാറില്ല.പത്തിരിയും കറിയും വീട്ടില്‍ നിന്ന് തയ്യാറാക്കി മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. റദ്ദൂച്ചയും തീവണ്ടി യാത്രകളില്‍ കൂടുതല്‍ പേര്‍ക്ക് ആഹാരം കരുതുമായിരുന്നു. പത്ത് പേര്‍ക്ക് കഴിക്കാനുള്ളതുണ്ടാവും ഉപ്പയുടെ കൈയില്‍.  ടി.ടി.ഇമാര്‍ ഒത്തുകൂടി ഒപ്പം കഴിക്കും.അതിനുള്ള നന്ദി ഇപ്പോഴും ചില ടി.ടി.ഇമാര്‍ പ്രകടിപ്പിക്കാറുണ്ട്.ചെര്‍ക്കളത്തിന്റെ മോനാണെന്ന് പറഞ്ഞാല്‍ സീറ്റ് ഇല്ലെങ്കില്‍ അവരുടെ ഇരിപ്പിടം ഒഴിഞ്ഞു തരും.

കൊവിഡ് ലോക്ക് ഡൗണ്‍ കാലം ഉമ്മയും സഹോദരങ്ങളും അവരവരുടെ വീടുകളില്‍ ഉപ്പയുടെ ആദ്രസ്മരണയോടെ നോമ്പ് തുറക്കുന്നു. ചെര്‍ക്കളയിലെ വീട്ടില്‍ ഉമ്മ ആയിശ ചെര്‍ക്കളം, അഹ്മദ് കബീര്‍ ചെര്‍ക്കളം, ഭാര്യ ജസീമ ജാസ്മിന്‍, മക്കള്‍ എന്നിവര്‍.

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

മുംബൈ അന്തേരിയില്‍ മൂത്തമകള്‍ മെഹറുന്നിസ, ഭര്‍ത്താവ് എ.പി.അബ്ദുല്‍ ഖാദര്‍,മക്കള്‍ എന്നിവര്‍. മഞ്ചേശ്വരത്ത് മുംതാസ് സമീറയും ഭര്‍ത്താവ് അബ്ദുല്‍ മജീദും മക്കളും. ഒമാന്‍ സലാലയില്‍ ഞാന്‍, ഭാര്യ നിഷ നാസര്‍ ചെര്‍ക്കളം,മക്കള്‍ എന്നിവര്‍.ഇവിടെ ഒമാന്‍ കെ.എം.സി.സിയും അല്ലാതെയും ഒരുക്കുന്ന നോമ്പ് തുറ വിഭവ വിതരണ പരിപാടിയില്‍ പങ്കാളിയാവുന്നു.

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...

സന്ദര്‍ശകര്‍ക്കായി പുലര്‍ന്ന റമദാന്‍ പ്രഭാതങ്ങള്‍...
Keywords:  Article, Top-Headlines, Cherkalam Abdulla, Minister, Ramadan, Soopy Vanimel, Nasar Cherkalam speaking about Cherkalam Abdulla
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia