കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ റമദാൻ റിലീഫ് ഊർജിതമാക്കണമെന്ന് കീഴ് ഘടകങ്ങൾക്ക് മുസ്ലിം ലീഗ് നിർദേശം
Apr 19, 2021, 23:08 IST
കാസർകോട്: (www.kasargodvartha.com 19.04.2021) റമദാനിൽ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും കീഴ് ഘടകങ്ങൾ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും അഭ്യർഥിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ സംജാതമായ ഘട്ടത്തിൽ തൊഴിൽ രഹിതരായ കുടുംബങ്ങൾക്കും, പാവങ്ങൾക്കും പട്ടിണിയില്ലാതെ ജീവിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് കാലങ്ങളിലായി നടത്തി വരുന്ന റിലീഫ് പ്രവർത്തനം ഇപ്രാവശ്യം കൂടുതൽ കരുതലോട് കൂടി നടത്താൻ കീഴ് ഘടകങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, Top-Headlines, Muslim-league, Ramadan, COVID-19, Corona, Mask, Muslim League has asked the lower echelons to intensify Ramadan relief in the wake of the COVID crisis.
< !- START disable copy paste --> 