സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാധുര്യം വിളമ്പി മൊവാസ് സമൂഹ നോമ്പുതുറ
Jun 19, 2016, 11:30 IST
ദുബൈ: (www.kasargodvartha.com 19/06/2016) സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മള ആതിഥേയത്വത്തിന്റെയും മാധുര്യം വിളമ്പി മൊവാസ് (മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍) പ്രവാസ മണ്ണിലൊരുക്കിയ സമൂഹ നോമ്പ്തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദുബൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഒഴിവു ദിനമായ വെള്ളിയാഴ്ച മൊവാസ് നാടന്‍ നോമ്പ് തുറയുടെ തനത് വിഭവങ്ങളുമായി വിപുലമായ പരിപാടി ഒരുക്കിയത്.
പുത്തൂരിലെയും അയല്‍ നാടുകളിലെയും യു എ ഇയിലെ പ്രവാസികളും സുഹൃത്തുക്കളും കുടുംബങ്ങളും മൊവാസിന്റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്നപ്പോള്‍ ദുബൈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. അഞ്ചാം തവണയാണ് മൊവാസ് ദുബൈയില്‍ സമൂഹ നോമ്പുതുറ ഒരുക്കുന്നത്.
കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Keywords: Kasaragod, Kerala, Ramadan, Mogral puthur, MOWAS Nogral puthur, Dubai International School Auditorium, MOWAS Mogral Puthur Ifthar meet conducted.