city-gold-ad-for-blogger

മെട്ടമ്മല്‍ മഹല്ല് ജനറല്‍ ബോഡിയുടെ ഇഫ്താര്‍ സംഗമം 17 ന്

ദുബൈ: (www.kasargodvartha.com 12/06/2016) മെട്ടമ്മല്‍ മഹല്ല് ജനറല്‍ ബോഡിയുടെ യു എ ഇ തല വാര്‍ഷിക ജനറല്‍ ബോഡിയും സമൂഹ നോമ്പ് തുറയും 17ന് ദുബൈ ബനിയാസിലുള്ള ലാന്‍ഡ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തിലേക്ക് യു എ ഇയിലുള്ള മുഴുവന്‍ മഹല്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മുഴുവന്‍ അംഗങ്ങളും അവരുമായി ബന്ധപ്പെട്ടവരുടെ പേരും മൊബൈല്‍ നമ്പറും എം എം ജെ യു എ ഇ കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നേരിട്ടോ ഗ്രൂപ്പ് മെമ്പര്‍മാര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്ത് സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് എം എം ജെ പ്രസിഡണ്ട് വി വി കാസിം, ജനറല്‍ സെക്രട്ടറി കെ സമദ് എന്നിവര്‍ അറിയിച്ചു.

മെട്ടമ്മല്‍ മഹല്ല് ജനറല്‍ ബോഡിയുടെ ഇഫ്താര്‍ സംഗമം 17 ന്

Keywords : Ramadan, Gulf, Meet, Committee, Mettammal Mahal General Body.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia