മുസ്ലിംലീഗ് മേല്‍പറമ്പ് മേഖലാ കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
Jul 4, 2016, 10:38 IST
മേല്‍പറമ്പ്: (www.kasargodvartha.com 04.07.2016) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് യു എ ഇ മേല്‍പറമ്പ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ജില്ലാ ലീഗ് ഉപാധ്യക്ഷന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും, നിര്‍ധനരെ സഹായിക്കുന്ന കാര്യത്തിലും ഗള്‍ഫിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും, സാമുദായ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിലും നിര്‍ധനരെ കണ്ടെത്തി സഹായിക്കുന്നതിലും ഗള്‍ഫ് മലയാളികളുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നാസര്‍ കൂവ്വത്തൊട്ടി അധ്യക്ഷത വഹിച്ചു. അസീബ് കൈനോത്ത് സ്വാഗതം പറഞ്ഞു. ഹാജി എം എ മുഹമ്മദ്കുഞ്ഞി, കല്ലട്ര മാഹിന്‍ അബ്ദുര്‍ റഹ് മാന്‍, ഹനീഫ് മരവയല്‍, റഹ് മാന്‍ കൈനോത്ത്, റാഫി പള്ളിപ്പുറം, ശരീഫ് തായത്തൊടി, സൈഫുദ്ദീന്‍ കെ മാക്കോട്, റഫീഖ് പാഞ്ചു, സലാം കോമു, ഹനീഫ് കെ ഡി എല്‍, ബഷീര്‍ മരവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords : Muslim-league, Melparamba, Committee, Ramadan, Inauguration, Eid.