Rush in Market | വിപണി സജീവം; ഈദുൽ ഫിത്വർ തിരക്കിലമർന്ന് നഗരം; ലോക് ഡൗണിന് ശേഷമുള്ള ഉണർവിൽ വ്യാപാരികൾക്കും ആഹ്ലാദം
Apr 30, 2022, 21:13 IST
കാസർകോട്:(www.kasargodvartha.com) ഈദുൽ ഫിത്വറിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിരക്കിലമർന്ന് നഗരം. വസ്ത്ര, പാദരക്ഷ, പലചരക്ക് വിപണികളിലാണ് കാര്യമായ തിരക്ക് അനുഭവപ്പെടുന്നത്. സ്ത്രീകൾ അടക്കമുള്ളവർ കൂട്ടത്തോടെ നഗരത്തിലെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം കാര്യമായ വ്യാപാരം നടന്നിരുന്നില്ല. ഇത് പല കടയുടമകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണയുണ്ടായ തിരക്ക് ഇവർക്ക് ഏറെ ആഹ്ലാദകരമായി.
റമദാനിന്റെ ആദ്യ നാളുകളിൽ തന്നെ ഒരു കൂട്ടർ വസ്ത്രങ്ങളും മറ്റും വാങ്ങിവെച്ചുവെങ്കിലും ഭൂരിഭാഗം പേരും അവസാന നാളുകളിലാണ് എത്താറുള്ളത്. ഊദ്, അത്തര്‍, മൈലാഞ്ചി വിപണികളും ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പലചരക്ക് വിപണിയിൽ വിലക്കയറ്റം കൂടുതലാണെങ്കിലും പെരുന്നാൾ ആഘോഷത്തിന് ഒരു കുറവും വരുത്തുന്നില്ല.
നോമ്പുതുറക്കുള്ള വിഭവങ്ങൾ വാങ്ങുന്നവരുടെ തിരക്കുള്ളതിനാൽ റമദാൻ ആരംഭിച്ചത് മുതൽ പഴവർഗങ്ങളും പലഹാരങ്ങളും വിൽക്കുന്ന കടകളിൽ തിരക്കുണ്ട്. കാസർകോടിന് പുറമേ ഉപ്പള, കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ, ചെറുവത്തൂർ തുടങ്ങിയ ഇടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Eid-Al-Fitr, Shop, People, Ramadan, Uppala, Kanhangad, Kumbala, Market busy with Eid shopping.
< !- START disable copy paste -->