മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി
Jul 4, 2016, 11:30 IST
മുളിയാര്‍: (www.kasargodvartha.com 04/07/2016) മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി. റമദാന്‍ റിലീഫ് പ്രവര്‍ത്തനത്തിലും മതസൗഹാര്‍ദ്ദം പുലര്‍ത്തി മല്ലം വാര്‍ഡ് മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം മാതൃകയായി. വൃക്ക സംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന അച്ചുതന്‍ മണിയാണി, ഭര്‍ത്താവിന്റെ മരണത്തോടെ ദുരിത ജീവിതം നയിക്കുന്ന കോളങ്കോട് സരോജിനി, രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അബ്ദുല്ല കുഞ്ഞി കടവില്‍ എന്നിവര്‍ക്കാണ് പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. ഷാഫി അനുവദിച്ച ധനസഹായം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ക്ക് കൈമാറി.
ഹനീഫ കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ചാല്‍ക്കര സ്വാഗതം പറഞ്ഞു. വാര്‍ഡിലെ 60 കുടുംബങ്ങള്‍ക്കുള്ള വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ റിലീഫ് കിറ്റുകള്‍ പരിപാടിയില്‍ വിതരണം നടത്തി. ഷരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, അനീസ മന്‍സൂര്‍ മല്ലത്ത്, എം.എസ്. അബ്ദുല്‍ ഷുക്കൂര്‍, ബാതിഷ പൊവ്വല്‍, ഹമീദ് സുലൈമാന്‍, ഷരീഫ് മല്ലത്ത്, അബ്ദുല്ല കുഞ്ഞി മുണ്ടപ്പള്ളം, ഖാലിദ് കൊടവഞ്ചി, മുഹമ്മദ് കുഞ്ഞി പോക്കര്‍, അശോകന്‍ മല്ലം പ്രസംഗിച്ചു.

Keywords: Muliyar, Kasaragod, Kerala, Ramadan, Muslim-league, Mallam, Relief distributed, Mallam ward Muslim League committee Ramadan relief distributed.