city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക് ഡൗണിൽ നേരിയ ഇളവുകൾ; പെരുന്നാൾ പ്രമാണിച്ച് ഇറച്ചിക്കടകൾക്ക് ബുധനാഴ്ച രാത്രി 10 മണി വരെ തുറക്കാം; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ ടി പി സി ആര്‍ സെർടിഫികറ്റ് മതി

തിരുവനന്തപുരം: (www.kasrgodvartha.com 12.05.2021) ലോക് ഡൗൺ നിർദേശങ്ങളിൽ സംസ്ഥാന സർകാർ നേരിയ ഇളവുകൾ പ്രഖ്യാപിച്ചു. പെരുന്നാൾ പ്രമാണിച്ച് ഇറച്ചിക്കടകൾക്ക് ബുധനാഴ്ച ബുധനാഴ്ച രാത്രി 10 മണി വരെ തുറക്കാൻ അനുമതി നൽകി. ഹോം ഡെലിവറി വഴി വില്‍പന നടത്താനാണ് അനുമതി. ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്.

ലോക് ഡൗണിൽ നേരിയ ഇളവുകൾ; പെരുന്നാൾ പ്രമാണിച്ച് ഇറച്ചിക്കടകൾക്ക് ബുധനാഴ്ച രാത്രി 10 മണി വരെ തുറക്കാം; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ ടി പി സി ആര്‍ സെർടിഫികറ്റ് മതി

 
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഇനി 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെർടിഫികറ്റ് ഹാജരാക്കിയാൽ മതി. മുൻപ് 48 മണിക്കൂർ മുൻപുള്ള പരിശോധനാഫലമാണ് നിർദേശിച്ചിരുന്നത്.

ശനിയാഴ്ച ബാങ്കുകൾ ഉൾപെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എന്നാൽ ബാങ്കുകളുടെ ക്ലിയറിംഗ് ഹൗസുകള്‍ക്ക് ചുരുങ്ങിയ സ്റ്റാഫിനെ ഉപയോഗിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.

Keywords:  Kerala, Ramadan, Lockdown, Government, Delivery, Permission, Business, Meat, COVID-19, Bank, News, Light concessions on lockdown; Butcher shops are open until 10pm on Wednesdays. For those coming from other states, an RTPCR certificate within 72 hours will suffice.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia