Ramdan's Last Friday | ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കുന്ന 27-ാം രാവും റമദാനിലെ അവസാന വെള്ളിയാഴ്ചയും ഒരുമിച്ചെത്തി; ഭക്തിനിർഭരമായി വിശ്വാസികൾ
Apr 29, 2022, 10:49 IST
കാസർകോട്: (www.kasargodvartha.com) വിശുദ്ധ റമദാനിലെ ഏറ്റവും പരിശുദ്ധമായ രാവാണ് ലൈലതുൽ ഖദ്ർ. അജ്ഞാതമായ ആ രാവ് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് റമദാൻ 27നാണ്. ദിവസങ്ങളിൽ ഏറ്റവും വിശുദ്ധമായതാണ് വെള്ളിയാഴ്ച. ഇത് രണ്ടും ഇപ്രാവശ്യം ഒരുമിച്ച് എത്തിയതോടെ ഇസ്ലാം മത വിശ്വാസികൾ ഭക്തിനിർഭരമായി. ആരാധനകൾ കൊണ്ട് ധന്യരായപ്പോൾ പള്ളികള്‍ നിറഞ്ഞൊഴുകി. സ്ത്രീകൾ അവരുടെ വീടുകളിലും പ്രത്യേക ആരാധനകളിൽ മുഴുകി.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയാണ് ലൈലതുല്‍ ഖദ്‌ർ. വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും ഈ രാവിലാണ്. പുണ്യങ്ങളേറെ നിറഞ്ഞ ഈ രാവിൽ ജിബ്‌രീലിന്റെ നേതൃത്വത്തില്‍ ധാരാളം മാലാഖമാർ ഭൂമിയിലിറങ്ങി മനുഷൃരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കുമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പ്രാർഥനകൾക്കും അതിവേഗം ഉത്തരമുണ്ടാവുമെന്ന് പ്രവാചകൻ വ്യക്തമാക്കിയ ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ തങ്ങളുടെ സങ്കടങ്ങൾ സൃഷ്ടാവിന് മുന്നിൽ ഇറക്കിവെച്ചു.
തളങ്കര മാലിക് ദീനാർ മസ്‌ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ മസ്‌ജിദ് അടക്കമുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിവിധ ദേശങ്ങളിൽ നിന്ന് നിരവധി പേർ ഒഴുകിയെത്തി. മിക്ക പ്രദേശങ്ങളിലെ പള്ളികളിലും രാത്രി ആരാധനക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പലയിടത്തും മത സംഘടനകള്‍, ക്ലബുകള്‍, കൂട്ടായ്മകള്‍ എന്നിവർ മുന്‍കൈയെടുത്ത് സല്‍ക്കാരങ്ങളും ഒരുക്കിയിരുന്നു. തായലങ്ങാടിയില്‍ ഇത്തവണയും ശാഖ യൂത് ലീഗിന്റെ നേതൃത്വത്തില്‍ ചായയും വിവിധ പലഹാരങ്ങളും വിതരണം ചെയ്തു. തളങ്കരയിൽ ഡിഫൻസ് ബാങ്കോട് മധുരവിതരണം നടത്തി. തെരുവത്ത് മുഹ്‌യുദ്ദീൻ മസ്ജിദിലെത്തിയവർക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. സത്കാരങ്ങൾ പുലര്‍ചെ വരെ നീണ്ടു.
വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരത്തിന്റെ ഖുതുബയിൽ റമദാനിന് യാത്രയയപ്പ് നൽകും. പുണ്യമാക്കപ്പെട്ട ദിനങ്ങൾ കടന്നുപോവുന്നതിന്റെ വേദനയിൽ വിശ്വാസികളുടെ കണ്ണുകളിൽ കണ്ണീര് ഒഴുകും. ഒരു മാസക്കാലത്തോളം പുണ്യങ്ങള്‍ ചെയ്യാനായതിന്റെ ആത്മനിര്‍വൃതിയോടെയും റമദാൻ പിരിഞ്ഞു പോവുന്നതിന്റെ സങ്കടത്തോടെയുമാണ് വിശ്വാസികൾ പള്ളികളിൽ നിന്നിറങ്ങുക.
Keywords: Kasaragod, Kerala, News, Top-Headlines, Ramadan, Islam, Religion, Food, Qurhan, Thalangara, Bangod, Club, Nellikunnu, Malik Deenar, Laylatul Qadr and last Friday of Ramadan together. < !- START disable copy paste -->