റമദാനിലെ അവസാന വെള്ളിയാഴ്ച ഭക്തി സാഗരമായി പള്ളികള്‍
Jul 1, 2016, 15:41 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2016) വിശുദ്ധ റമദാന്‍ വിട പറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാന വെള്ളിയാഴ്ച വിശ്വസികളെ കൊണ്ട് പള്ളികള്‍ വീര്‍പ്പുമുട്ടി. റമദാന്‍ 26 വെള്ളിയാഴ്ച കാസര്‍കോട്ടെ എല്ലാ പള്ളികളും വിശ്വാസികളെ കൊണ്ട് നിറഞ്ഞു. ഇത്തവണ ലൈലത്തുല്‍ ഖദ് റ് പ്രതീക്ഷിക്കുന്ന റമദാന്‍ 27 ന്റെ രാവും വെള്ളിയാഴ്ചയും ഒത്തുവന്നത് വിശ്വാസികള്‍ക്ക് ഏറെ സന്തോഷകരമായി.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അവസാന വെള്ളിയാഴ്ച ഖുത്തുബ ശ്രവിക്കാന്‍ പള്ളികളില്‍ വിശ്വാസികള്‍ നേരത്തെയെത്തിയിരുന്നു. ചില പള്ളികള്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് പുറത്ത് വരാന്തയില്‍ പായയും മറ്റും വിരിച്ചാണ് വിശ്വാസികള്‍ ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചത്. പള്ളിയിലെത്തിയ നിയന്ത്രണാതീതമായ ജനസാഗരം നിശബ്ദതയും അച്ചടക്കവും കൊണ്ട് മാതൃകയായി. ജുമുഅ സമയത്ത് മഴയില്ലാത്തത് പുറത്ത് നിസ്‌കരിച്ചവര്‍ക്ക് ഏറെ ആശ്വാസകരമായി. ജുമുഅ നിസ്‌കാരത്തിന് ശേഷം പള്ളികളില്‍ ഉല്‍ബോധന പ്രഭാഷണവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
നഗരത്തിലെ പ്രധാന പള്ളികളായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ടൗണ്‍ മുബാറക്ക് മസ്ജിദ്, സുന്നി സെന്റര്‍ മസ്ജിദ്, മസ്ജിദ് ഹസനത്തുല്‍ ജാരിയ്യ, തെരുവത്ത് ജുമാ മസ്ജിജ്, തായലങ്ങാടി ഖിള് ര്‍ ജുമാ മസ്ജിദ്, അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ്, സലഫി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ തിങ്ങിനിറഞ്ഞു. പ്രതിഫലം ഏറെ ലഭിക്കുന്ന ഇനിയുള്ള നാളുകള്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയിലും നിസ്‌കാരത്തിലും 'ഇഅ്തിഖാഫിലും' മുഴുകും.
Keywords: Ramadan, Kasaragod, Kerala, Masjid, Malik deenar, Sunni, Thalangara, Town Juma Masjid, Mubarak Juma Masjid, Aboobacker Sidheeque Masjid, Theruvath Juam Masjid, Lailayhul Qadr.