റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകി
Jun 23, 2017, 16:05 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2017) വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച വിശ്വാസകള്‍ പ്രാര്‍ത്ഥനക്കായി പള്ളിയിലേക്ക് ഒഴുകിയെത്തി. വിശ്വാസികളാല്‍ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. റമദാന്‍ വിട പറയാന്‍ ദിവസം മാത്രം ബാക്കിയിരിക്കെ മനസും ശരീരവും മുഴുവനായും അല്ലാഹുവിലേക്ക് അര്‍പ്പിച്ചുകൊണ്ട് കഴിയുകയാണ് ഓരോ വിശ്വാസിയും.
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ വിശ്വാസികളില്‍ പലരും നേരത്തെ തന്നെ പള്ളിയിലെത്തി ഇബാദത്തുകള്‍ എടുക്കാന്‍ തുടങ്ങി. കഴിഞ്ഞുപോയ തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് റമദാനിനെ വിടചൊല്ലാന്‍ ഒരുങ്ങുകയാണ് എല്ലാവരും. ജുമുഅ നിസ്‌കാരം കഴിഞ്ഞ് പ്രത്യേക ദുആ മജ്‌ലിസും പ്രത്യേക ഉദ്്‌ബോധന പ്രഭാഷണവും ഖത്തീബിന്റെ നേതൃത്വത്തില്‍ നടന്നു. ഈദിനെ വരവേല്‍ക്കാനായി വിശ്വാസി സമൂഹം ഒരുങ്ങിയിരിക്കവെ സമാധാനപരമായി ആഘോഷങ്ങള്‍ നടത്തേണ്ടതിന്റെയും ആഘോഷം ആര്‍ഭാടരഹിതമായിരിക്കണമെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നും ഖത്തീബുമാര്‍ പ്രത്യേകം ഉദ്‌ബോധിപ്പിച്ചു. ഈദ് ആഘോഷത്തില്‍ നോമ്പിന്റെ പവിത്രത നിലനിര്‍ത്തണമെന്നും സൗഹാര്‍ദപരമായിരിക്കണം ഈദ് ആഘോഷണെന്നും ഖത്തീബുമാര്‍ നിര്‍ദേശിച്ചു.
കാസര്‍കോട് നഗരത്തിലെ പ്രധാന പള്ളികളായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, ടൗണ്‍ മുബാറക്ക് മസ്ജിദ്, സുന്നി സെന്റര്‍ മസ്ജിദ്, മസ്ജിദ് ഹസനത്തുല്‍ ജാരിയ്യ, തെരുവത്ത് ജുമാ മസ്ജിദ്, തായലങ്ങാടി ഖിള് ര്‍ ജുമാ മസ്ജിദ്, അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ്, സലഫി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിശ്വാസികള്‍ തിങ്ങിനിറഞ്ഞു.
റമദാനിലെ 27-ാം രാവിലും വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകിയെത്തിയിരുന്നു. മാലിക് ദീനാര്‍ ജുമാമസ്ജിദിലും നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലും സിയാറത്തിനും ഇഅ്തികാഫിനും ആയിരങ്ങളാണ് എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Ramadan, Masjid, news, Last Friday of Ramadan; crowd in masjid