city-gold-ad-for-blogger

കുവൈത്ത് കാസര്‍കോട് മണ്ഡലം കെ എം സി സി റമദാന്‍ ധനസഹായ വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 03/07/2016) കുവൈത്ത് കെ എം സി സിയുടെ പ്രവര്‍ത്തനം ജീവകാരുണ്യ മേഖലയെ കൂടുതല്‍ ചലനാത്മകമാക്കുന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. കുവൈത്ത് കാസര്‍കോട് മണ്ഡലം കെ എം സി സിയുടെ റമദാന്‍ ധന സഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എല്‍ എ മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു. മിസ്ഹബ് മാടംബില്ലത്ത് സ്വാഗതം പറഞ്ഞു. കുവൈത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ മാവിലാട, മണ്ഡലം ജനറല്‍ സെക്രട്ടറി എ എ ജലീലിന് ധനസഹായ തുക കൈമാറി.

ഇ അബൂബക്കര്‍ ഹാജി, ഹാഷിം കടവത്ത്, പി അബ്ദുര്‍ റഹ് മാന്‍ ഹാജി, മാഹിന്‍ കേളോട്ട്, ഇസ്മാഈല്‍ ബേവിഞ്ച, ഉസ്മാന്‍ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ കൈതക്കാട്, ഹനീഫ പാലായി, സുബൈര്‍ ബല്ല പ്രസംഗിച്ചു.

കുവൈത്ത് കാസര്‍കോട് മണ്ഡലം കെ എം സി സി റമദാന്‍ ധനസഹായ വിതരണം ചെയ്തു


Keywords : Kuwait, KMCC, Ramadan, Committee, NA Nellikkunnu MLA.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia