city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാൻ മാനവരാശിയുടെ നന്മയ്ക്കായി സകാത് നല്‍കുന്ന കാലമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ; കേരള മുസ്ലിം ജമാഅത് ഇഫ്താര്‍ വിരുന്നൊരുക്കി

കാസര്‍കോട്: (www.kasargodvartha.com 13.04.2022) നോമ്പ് നൂറ്റാണ്ടുകളായി മുസ്ലിം സഹോദരങ്ങളുടെ പുണ്യ ആചാരമാണെന്നും, ഈ കാലയളവില്‍ ഓരോരുത്തരും സ്വന്തം ശരീരവും, മനസും നന്നായി ശുദ്ധമാക്കുന്നതോടൊപ്പം മാനവരാശിയുടെ നന്മയ്ക്കായി സകാത് നല്‍കുന്ന കാലവുമാണെന്നും അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. കേരള മുസ്ലിം ജമാഅത് നടത്തിവരുന്ന റമദാന്‍ ക്യാംപയിന്റെ ഭാഗമായി ജില്ലാ കമിറ്റി കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
                                    
റമദാൻ മാനവരാശിയുടെ നന്മയ്ക്കായി സകാത് നല്‍കുന്ന കാലമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ; കേരള മുസ്ലിം ജമാഅത് ഇഫ്താര്‍ വിരുന്നൊരുക്കി

ഓരോ നോമ്പുകാലത്തും തങ്ങളെ സമീപിക്കുന്നവര്‍ക്കും, സമീപിക്കാത്തവര്‍ക്കും സാന്ത്വനമേകുന്ന ഇസ്ലാമിന്റെ സന്ദേശം വളരെ വിപുലമാണ്. ഈ കാലയളവില്‍ പാവങ്ങള്‍ക്കായി ഒരു തുക മാറ്റിവെക്കുന്ന നല്ല മനസിന്റെ ഉടമകളായി ഓരോരുത്തരും മാറുന്നതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.



കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം എന്നിവര്‍ പ്രസംഗിച്ചു. സി എല്‍ ഹമീദ് സ്വാഗതവും, ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Ramadan, MLA, Press Club, Video, President, Kerala Muslim Jamaat, Iftar meet, Kerala Muslim Jamaat organized Iftar meet.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia