നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഹരിതചട്ടം പാലിച്ച് നടത്തണം; ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി സ്റ്റീല്‍-മണ്ണ്-സെറാമിക്സ്-ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കണം, ഭക്ഷണ മാലിന്യങ്ങള്‍ വളക്കുഴി നിര്‍മ്മിച്ച് വളമാക്കി മാറ്റണം: കാസര്‍കോട് ജില്ലാ കളക്ടര്‍
May 3, 2019, 18:45 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2019) റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു. നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി, ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്റ്റീല്‍-മണ്ണ്-സെറാമിക്സ്-ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കണം.
ഭക്ഷണ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ച് അതാതിടങ്ങളില്‍ തന്നെ വളക്കുഴി നിര്‍മ്മിച്ച്, അതില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റണം. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ ഫ്ളക്സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകള്‍ ഉപയോഗിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഹരിതചട്ടം പാലിക്കുന്നതിന് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ - 04994 - 255350, 8547931565.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, District Collector, Ramadan, Kasaragod District Collector about Ramadan Ifthar meets
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, District Collector, Ramadan, Kasaragod District Collector about Ramadan Ifthar meets
< !- START disable copy paste -->