city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം റമദാന്‍ കിറ്റ് വിതരണം നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2017) ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം കാഞ്ഞങ്ങാട് മണ്ഡലം റമദാന്‍ കിറ്റ് വിതരണം നടത്തി. ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ റമദാന്‍ കിറ്റ് വിതരണം ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് (ഇന്‍ ചാര്‍ജ്) എംടിപി അബ്ദുല്‍ ഖാദര്‍, കാഞ്ഞങ്ങാട് മണ്ഡലം ഐ എന്‍ എല്‍ പ്രസിഡണ്ട് ബല്‍ടക് അബദുല്ലയ്ക്ക് കിറ്റ് ഏല്‍പ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം റമദാന്‍ കിറ്റ് വിതരണം നടത്തി

ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐ എം സി സി നേതാക്കളായ ജലീല്‍ പടന്നക്കാട്, ശംസുദ്ദീന്‍ കടപ്പുറം, ഐ എന്‍ എല്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ മുത്തലിബ് കൂളിയങ്കാല്‍, കുഞ്ഞഹമ്മദ് ഹാജി പാറക്കാട്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ സുലൈഖ, വാര്‍ഡ് കൗണ്‍സിലര്‍ ലത തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹിമാന്‍ കൊളവയല്‍ സ്വാഗതവും സി എം എ റഹ് മാന്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, Kanhangad, kasaragod, news, INL, Ramadan, Ramadan 2017, Distribution, Dubai, Dubai IMCC, Charity-fund, helping hands, INL Millath Santhwanam Ramadan kit distributed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia