city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ifthar Meet | ഒരു മതവും വിദ്വേഷം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ലെന്ന് അബ്ദുല്‍ മജീദ് ബാഖവി; കാസര്‍കോട് പ്രസ് ക്ലബിന്റെ ഇഫ്ത്വാര്‍ മീറ്റ് സ്‌നേഹസംഗമമായി; ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com) ഒരു മതവും വിദ്വേഷം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ലെന്നും സ്‌നേഹവും നന്മയും പ്രദാനം ചെയ്യാനാണ് എല്ലാ മതവും നിര്‍ദേശിക്കുന്നതെന്നും തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ ഇഫ്ത്വാര്‍ മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
   
Ifthar Meet | ഒരു മതവും വിദ്വേഷം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ലെന്ന് അബ്ദുല്‍ മജീദ് ബാഖവി; കാസര്‍കോട് പ്രസ് ക്ലബിന്റെ ഇഫ്ത്വാര്‍ മീറ്റ് സ്‌നേഹസംഗമമായി; ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു

ക്ഷമയും ബന്ധങ്ങളും സ്‌നേഹവും സ്ഥാപിക്കേണ്ടതിന്റെ അര്‍ഥവത്തായ മൂല്യങ്ങളാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. അനാവശ്യമായ വാക്കോ പ്രവൃത്തിയോ നോക്കോ ചിന്തയോ ഒരു നോമ്പുകാരനില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. മറ്റൊരാളുടെ കുറ്റങ്ങള്‍ പരസ്യമാക്കുന്നതിനാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം പലരും ശ്രമിക്കുന്നത്. ഇത് തെറ്റായ നടപടിയാണ്. മനുഷ്യ സ്‌നേഹത്തിന്റെ ബന്ധങ്ങൾ ഉയര്‍ത്തി പിടിക്കുക എന്നതാണ് ഇത്തരം ഇഫ്ത്വാര്‍ വിരുന്നുകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. ഇഫ്ത്വാര്‍ വിരുന്നുകള്‍ സ്‌നേഹ ബന്ധത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.



പ്രസ്‌ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം അധ്യക്ഷനായി. പിഡബ്ല്യുഡി കരാറുകാരൻ മൂസാ ചേരൂര്‍, പ്രസ് ക്ലബ് സെക്രടറി കെ വി പത്മേഷ്, പ്രദീപ് നാരായണൻ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യുടീവ് അംഗം അബ്ദുല്ലക്കുഞ്ഞി ഉദുമ നന്ദി പറഞ്ഞു. ഇഫ്ത്വാര്‍ മീറ്റ് സ്‌നേഹസംഗമമായി മാറി. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Keywords: News, Kerala, Kasaragod, Press Club, Ramadan, Fast, Police, SP, Malik deenar, Ifthar, Kasargod Press Club, Ifthar organized by Kasargod Press Club.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia