city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഗതികള്‍ക്ക് ഇഫ്താര്‍ സംഗമമൊരുക്കി പൊതുപ്രവര്‍ത്തകന്‍ സത്താര്‍

കാസര്‍കോട്: (www.kasargodvartha.com 02/07/2016) അഗതികള്‍ക്ക് ഇഫ്താര്‍ സംഗമമൊരുക്കി പൊതുപ്രവര്‍ത്തകനായ പരവനടുക്കത്തെ സി.എല്‍ സത്താറിന്റെ കാരുണ്യ പ്രവര്‍ത്തനം. ജില്ലാ കലക്ടര്‍ ഉള്‍പെടെയുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഇഫ്താര്‍ സാന്ത്വന സംഗമം പരവനടുക്കം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലാണ് നടന്നത്.

ഇത്തരമൊരു ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച സത്താറിനെ കലക്ടര്‍ ഉള്‍പെടെയുള്ളവര്‍ അഭിനന്ദിച്ചു. ഇഫ്താര്‍ സാന്ത്വന സംഗമം മതസൗഹാര്‍ദത്തിനു കൂടി വേദിയാവുകയായിരുന്നു. ജില്ലാ കലക്ടര്‍ ഇ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു.

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് മെമ്പര്‍ താഹിറ താജുദ്ദീന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.എല്‍ സത്താര്‍ സ്വാഗതവും വൃദ്ധമന്ദിരം സൂപ്രണ്ട് കെ.ജെ രാജു നന്ദിയും പറഞ്ഞു.
അഗതികള്‍ക്ക് ഇഫ്താര്‍ സംഗമമൊരുക്കി പൊതുപ്രവര്‍ത്തകന്‍ സത്താര്‍

Keywords:  Kasaragod, Kerala, Ramadan, Aramana Gold, Paravanadukkam, Ifthar meet conducted in Old age home, Sathar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia