city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Iftar Meet | നാരായണിയമ്മയുടെ സഞ്ചയനം സമൂഹ നോമ്പുതുറയാക്കി മാറ്റി മക്കൾ കാട്ടിയത് നന്മയുടെ പുതുചരിത്രം

മേൽപറമ്പ്: (www.kasargodvartha.com) നാരായണിയമ്മയുടെ സഞ്ചയനം സമൂഹ നോമ്പുതുറയാക്കി മാറ്റി മക്കൾ വെട്ടിത്തെളിച്ചത് നന്മയുടെ പുതുചരിത്രം. സൗഹൃദവും സ്നേഹവും നഷ്ടപ്പെടുന്ന ഇക്കാലത്ത് അതുല്യ മാതൃകയായി ഈ സമൂഹ നോമ്പുതുറ. വാർധക്യകാല അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ 22ന് മരണപ്പെട്ട മേൽപറമ്പ് അരമങ്ങാനം മരവയലിലെ ടി കെ നാരായണി അമ്മയുടെ (80) സഞ്ചയന ദിനത്തിലാണ് സൗഹൃദം പുലർന്ന ഇഫ്ത്വാർ നടന്നത്.
  
Iftar Meet | നാരായണിയമ്മയുടെ സഞ്ചയനം സമൂഹ നോമ്പുതുറയാക്കി മാറ്റി മക്കൾ കാട്ടിയത് നന്മയുടെ പുതുചരിത്രം

കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് ഉച്ചയ്ക്ക് വീട്ടിൽ നടത്തിയ ചടങ്ങിന് പുറമെ, അതേ പ്രാധാന്യത്തോടെ വൈകുന്നേരം ആ അമ്മയുടെ മക്കൾ സമൂഹ ഇഫ്ത്വാറിലൂടെ സൗഹാർദത്തിന്റെ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്. സാധാരണ നോമ്പ് തുറയ്ക്കുണ്ടാവുന്ന വിഭവങ്ങളൊക്കെയും ഇവിടെ നിരന്നു. വീടിനോടു ചേർന്ന് പന്തലിട്ടായിരുന്നു നാട്ടുകാരും സുഹൃത്തുക്കളുമായ വ്രതമനുഷ്ഠിക്കുന്ന നൂറോളം പേർക്ക് നോമ്പുതുറ ഒരുക്കിയത്.
  
Iftar Meet | നാരായണിയമ്മയുടെ സഞ്ചയനം സമൂഹ നോമ്പുതുറയാക്കി മാറ്റി മക്കൾ കാട്ടിയത് നന്മയുടെ പുതുചരിത്രം

നാരായണി അമ്മ മരിച്ചപ്പോൾ സംസ്കാര ചടങ്ങിലും മറ്റുമായി നൂറുകണക്കിന് മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. പുണ്യമാസത്തിൽ അമ്മ മരിച്ചതിനാലാണ് മാനവസൗഹൃദമെന്ന നിലയിൽ മരണാനന്തര ചടങ്ങ് ദിവസം എല്ലാവരെയും പങ്കെടുപ്പിച്ച് ഇഫ്ത്വാർ വിരുന്നൊരുക്കിയതെന്ന് മക്കളായ പി കെ അശോകനും പി കെ ചന്ദ്രനും പറഞ്ഞു.

അമ്മാവൻ പി കെ നാരായണനും സഹോദരിമാരായ ജയന്തിയും ഭാനുമതിയും പിന്തുണയുമായി കൂടെ നിന്നു. മേൽപറമ്പിൽ സഹോദരൻ രാമനോടൊപ്പം ജോലി ചെയ്തുവന്ന നാരായണി അമ്മ പുലർത്തിപ്പോന്ന സ്നേഹ സൗഹൃദങ്ങളുടെ ഓർമ പുതുക്കൽ കൂടിയായി സഞ്ചയന നാളിലെ ഇഫ്ത്വാർ. മേൽപറമ്പിൽ മകൻ അശോകനൊപ്പം വർഷങ്ങളോളം നാരായണി അമ്മ റെസ്റ്റോറന്റും നടത്തിയിരുന്നു. വിശക്കുന്നവർക്ക് അഭയ കേന്ദ്രമായിരുന്ന ഈ റെസ്റ്റോറൻ്റ് കോവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്നു. ജാതി മത ഭേദമെന്യേ മനുഷ്യരെ ഒരുമയോടെ കാണാനും സൗഹൃദം നിലനിർത്താനും എന്നും സന്നദ്ധമായ കുടുംബമാണ് നാരായണി അമ്മയുടേത്.
  
Iftar Meet | നാരായണിയമ്മയുടെ സഞ്ചയനം സമൂഹ നോമ്പുതുറയാക്കി മാറ്റി മക്കൾ കാട്ടിയത് നന്മയുടെ പുതുചരിത്രം

Keywords: News, Kerala, Melparamba, Ramadan, Meet, Top-Headlines, Fast, Iftar held.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia