city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈബ്രറി ശാക്തീകരണ പരിപാടിയും ഇഫ്താര്‍ സംഗമവും നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.06.2017) വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലൈബ്രറി ശാക്തീകരണ പരിപാടിയും ഇഫ്താര്‍ സംഗമവും നടത്തി. മഹാകവി പിയുടെ മകനും തേജസ്വിനി ജീവചരിത്ര വൈജ്ഞാനിക പുരസ്‌കാര ജേതാവുമായ വി രവീന്ദ്രന്‍ നായര്‍ക്ക് ആദരവും ഒരുക്കി.

പിടിഎ പ്രസിഡന്റ് ജയന്‍ അടോട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഹമീദ് രവീന്ദ്രന്‍ നായരെ പൊന്നാടയണിയിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു. അധ്യാപകരായ ചിത്രകല, സുധീഷ്, രവി എന്നിവര്‍ പ്രസംഗിച്ചു. രവീന്ദ്രന്‍ നായര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്കു പുസ്തകങ്ങളും നല്‍കി.

ലൈബ്രറി ശാക്തീകരണ പരിപാടിയും ഇഫ്താര്‍ സംഗമവും നടത്തി

പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലാണ് ഇഫ്താര്‍ സംഗമം ഒരുക്കിയത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1993 എസ്എസ്എല്‍സി ബാച്ചാണ് സംഗമം ഒരുക്കിയത്. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍, കണ്‍വീനര്‍ പി വിനോദ്, ട്രഷറര്‍ മനു എന്നിവര്‍ പ്രസംഗിച്ചു.

ലൈബ്രറി ശാക്തീകരണ പരിപാടിയും ഇഫ്താര്‍ സംഗമവും നടത്തി

Keywords:  Kerala, Kanhangad, news, Ramadan, Programme, PTA, Library, Iftar meet and Empowerment Program conducted 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia