Jahannam | റമദാന്‍ വസന്തം - 2024: അറിവ് 27
* ഈ വിചാരണയിൽ കുറ്റക്കാർ നരകത്തിൽ ശിക്ഷിക്കപ്പെടും.
(KasargodVartha) അറിവ് 27 (07.04.2024): നരകത്തിന് എത്ര കവാടങ്ങളുണ്ടെന്നാണ് ഖുർആനിലെ പരാമർശം?
നരകം
മനുഷ്യരും മറ്റു ജീവികളും ജീവിതത്തിൽ ചെയ്തിട്ടുള്ള ദുഷ്കർമങ്ങൾക്ക് ശിക്ഷ അനുഭവിക്കാൻ മരണാനന്തരം ചെന്നെത്തുന്ന ലോകമാണ് നരകം. മരണശേഷം എല്ലാവരും വിചാരണ നേരിടേണ്ടി വരുമെന്നാണ് ഇസ്ലാമിക വിശ്വാസം. ഈ വിചാരണയിൽ കുറ്റക്കാർ നരകത്തിൽ ശിക്ഷിക്കപ്പെടും. നരകത്തിന്റെ ഭീകരതയെയും കാഠിന്യതയെയും കുറിച്ച് ഖുർആനിൽ വിവിധ സൂക്തങ്ങൾ വിവരിക്കുന്നുണ്ട്.
നരകത്തെക്കുറിച്ചുള്ള വിവരണങ്ങൾ വിശ്വാസികളെ പാപങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും സൽകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാനുമാണ്. നരകത്തിന്റെ ഭീകരത മനസിലാക്കി നേർവഴിയിൽ ജീവിക്കാനാണ് ഇസ്ലാം ഉപദേശിക്കുന്നത്. ഖുർആനിൽ നുറുക്കിക്കളയുന്നത്, ആളുന്ന അഗ്നി, അഗാധ ഗർത്തം എന്നൊക്കെ നരകത്തെ വിശേഷിപ്പിക്കുന്നുണ്ട്.
അറിവ് - 27
-----------------------------------------
ഉത്തരം: ഏഴ്
വിജയി: നബീന്‍ കുഞ്ഞി പള്ളി ( Nabeen Kunhi Pally - Facebook)
---------------------------------------
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി