city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറിയ പെരുന്നാള്‍ ശനിയാഴ്ചയെന്ന് ഹിജ്റ കമ്മിറ്റി; ഞായറാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റിയും കെ എന്‍ എമ്മും

കോഴിക്കോട്:  (www.kasargodvartha.com 22.05.2020) റമദാന്‍ 29 പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയാണെന്ന് ഹിജ്റ കമ്മിറ്റി ഇന്ത്യ ചെയര്‍മാന്‍ ഹഫീദ് നദ്വി അറിയിച്ചു. അതേസമയം റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് ചെറിയ പെരുന്നാളെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി, കെ എന്‍ എം മര്‍കസുദ്ദഅവ പ്രസിഡണ്ട് പ്രൊഫ. അബ്ദുല്‍ ഹമീദ് മദീനി, ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ അറിയിച്ചു.

ചന്ദ്ര മാസ കാലഗണനയുടെ അടിസ്ഥാനത്തില്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതിന് പകരം പ്രദേശികമായി വ്യത്യസ്ത തിയ്യതികളില്‍ പെരുന്നാള്‍ നിര്‍വ്വഹിക്കുന്നത് തെറ്റായ നടപടിയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈദ്ഗാഹുകള്‍ നടത്താന്‍ സാധിക്കാത്ത ഈ വേളയില്‍ വീടുകളില്‍ പെരുന്നാള്‍ നമസ്‌ക്കാരം നിര്‍വ്വഹിക്കാനും ആത്മവിശുദ്ധിയുടെ ജീവിത സാക്ഷ്യങ്ങള്‍ക്ക് ശേഷം നാഥന്‍ അനുഗ്രഹിച്ച് നല്‍കിയ പെരുന്നാള്‍ ദിനം ആഘോഷപൂര്‍വ്വം കര്‍മ്മനിരതരാവാന്‍ മുഴുവന്‍ വിശ്വാസി സമൂഹത്തോടും ഹഫീദ് നദ്വി ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിന് 15 മിനിറ്റ് മുമ്പെ കേരളത്തില്‍ ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാവുകയില്ലെന്നും അതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 24ന് ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും വെച്ച് പെരുന്നാല്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്ത പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ്ലാം അനുവദിക്കുന്നതിനാല്‍ എല്ലാവരും വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയ പെരുന്നാള്‍ ശനിയാഴ്ചയെന്ന് ഹിജ്റ കമ്മിറ്റി; ഞായറാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റിയും കെ എന്‍ എമ്മും


Keywords:  Eid-al-Fitr-2020, Kozhikode, Kerala, news, Ramadan, Islam, Hijara committee, Hilal Committee and KNM announced Eid-al-Fitr-2020

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia