city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹദ്ദാദ് നഗര്‍ മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ സ്‌നേഹ വീട് സന്ദര്‍ശിച്ച് റമദാന്‍ കിറ്റ് വിതരണം ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/06/2016) ഹദ്ദാദ് നഗര്‍ മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായവരെ പുനരധിവസിപ്പിക്കുന്ന സ്‌നേഹ വീട് സന്ദര്‍ശിച്ചു. അന്തേവാസികളുടെ കുടുംബത്തിന് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.

മാനസികനില തെറ്റിയ 12ഓളം അന്തേവാസികളാണ് ഈ സ്‌നേഹ വീടില്‍ കഴിയുന്നത്. വീടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ട് കഴിയേണ്ടിയിരുന്ന ഇവര്‍ക്ക് പരസ്പരം കളിതമാശകള്‍ പറയാനും കളിക്കാനും വേണ്ട സമയത്ത് ചികിത്സ നടത്താനുമുള്ള സാഹചര്യമാണ് സ്‌നേഹ വീട് ഒരുക്കുന്നത്. വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗര്‍ പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത കേട്ടറിഞ്ഞാണ് സ്‌നേഹ വീട് തേടി എത്തിയത്. അന്തേവാസികള്‍ക്കൊപ്പം പാടാനും തമാശകള്‍ പറയാനും പ്രവര്‍ത്തകര്‍ സമയം കണ്ടെത്തി.

മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ നോമ്പ് ഒന്ന് മുതല്‍ വിവിധ ഇടങ്ങളില്‍ നോമ്പ് തുറ സംഘടിപ്പിച്ചു വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചും കോളനികള്‍ കേന്ദ്രീകരിച്ചുമാണ് ഇത് ചെയ്തു വരുന്നത്. ഒപ്പം കാസര്‍കോട് ബായാറിലെ പൊളിഞ്ഞു വീഴാറായ ആഇശയുടെ വീട് തേടിയും മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ എത്തി. റമദാന്‍ കിറ്റും, വസ്ത്രങ്ങളും, പണവും നല്‍കിയാണ് ഈ കുടുംബത്തിന് ഈ കാരുണ്യ കൂട്ടായ്മ താങ്ങായത്. ഒപ്പം സ്വന്തം സ്ഥലമായ ഹദ്ദാദ് നഗറിലും നോമ്പ് തുറ ടെന്റ് കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്.

ഫൈസല്‍ മുഹമ്മദ് പാക്യാര, ഹനീഫ് പി എച്ച്, മൊയ്തു കെ എം, അബ്ദുര്‍ റഹ് മാന്‍ പി കെ എസ്, റാഷിദ് ഹംസ, ഹനീഫ ബി കെ, സമീര്‍ കലന്തന്‍, മൊയ്തു തുടങ്ങിയവര്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

ഹദ്ദാദ് നഗര്‍ മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ സ്‌നേഹ വീട് സന്ദര്‍ശിച്ച് റമദാന്‍ കിറ്റ് വിതരണം ചെയ്തു

Keywords : Bekal, Ramadan, Kanhangad, Endosulfan-victim, Haddad Nagar Millath Santhwanam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia