Religion | നോമ്പും നോമ്പ് തുറയും

● റമദാൻ മാസം നന്മകളുടെയും പുണ്യങ്ങളുടെയും പൂക്കാലമാണ്.
● ഒരു നന്മ ചെയ്താൽ എഴുപത് നന്മകൾ ചെയ്ത പ്രതിഫലം ലഭിക്കുന്ന മാസമാണ് റമദാൻ.
● വിശക്കുന്നവനെ നോമ്പ് തുറപ്പിച്ചാൽ അവനിക്ക് അല്ലാഹു നന്മ ചൊരിയുന്നതാണ്.
● ലൈലത്തുൽ ഖദ്‌ർ രാവിൽ പുണ്യകർമ്മങ്ങൾ ചെയ്താൽ പാപങ്ങൾ പൊറുക്കപ്പെടും.
● നോമ്പും, നോമ്പ് തുറയും സൽകർമ്മങ്ങളുടെ ഭാഗമാക്കിയാൽ ഇരുലോകത്തും വിജയിക്കാം.
മുഹമ്മദലി നെല്ലിക്കുന്ന്
(KasargodVartha) പരിശുദ്ധമായ റമദാൻ മാസത്തിൽ പള്ളികളും, ക്ലബ്ബുകളും, സംഘടനകളും അത് പോലെ അമ്പലം, വ്യക്തികളും നോമ്പ് തുറ സംഘടിപ്പിക്കുന്നു. ജാതി മത വർണ്ണമില്ലാതെ എല്ലാവരും തോളോട് തോള് ചേർന്ന് നിന്ന് നോമ്പ് തുറയിൽ പങ്കെടുക്കുന്നു. നോമ്പ് നോക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും ഐക്യത്തോടും സ്നേഹത്തോടും കൂടി നോമ്പ് തുറയിൽ പങ്കെടുക്കുമ്പോൾ ആ സദസ്സ് കുളിരിന്റെ ആനന്ദത്തിൽ മുഴുകിപ്പോകുന്നു.
റമളാൻ മാസം നന്മകളുടെയും, പുണ്യങ്ങളുടെയും പൂക്കാലവുമാണ്. ഒരു നന്മ ചെയ്താൽ എഴുപത് നന്മകൾ ചെയ്ത പ്രതിഫലം ലഭിക്കുന്ന മാസമാണ് റമളാൻ. പള്ളികളുടേയും, അമ്പലങ്ങളുടെയും, സംഘടനകളുടേയും, ക്ലബ്ബുകളുടേയും ചില വ്യക്തികളും അങ്കണത്തിൽ പന്തലുകൾ കെട്ടി കസേരകളും, മേശകളും നിരത്തി കൊണ്ട് ജാതിയും മതവുമില്ലാതെ എല്ലാവരും ഒരുമയോടെ ചേർന്നിരുന്ന് ബാങ്ക് വിളി കേട്ടാൽ ഈത്തപ്പഴവും വെള്ളവും കൊണ്ട് നോമ്പ് തുറക്കുകയും പിന്നീട് മേശകളിൽ നിരത്തി വെച്ച വിഭവങ്ങൾ തിന്നും കുടിച്ചും സന്തോഷത്തോടെ പിരിഞ്ഞു പോകുമ്പോൾ അതിനോളം സന്തോഷം വേറെയില്ല.
നന്മകൾ വാരിക്കൂട്ടുവാൻ പടച്ചവൻ നിയോഗിച്ച മാസമാണ് റമളാൻ എന്നത് പ്രത്യേകതയാണ്. ലൈലത്തുൽ ഖദ്‌ർ എന്ന രാവിൽ ഒരാൾ പുണ്യകർമ്മങ്ങൾ ചെയ്താൽ താൻ ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. ഇതിലും വലിയ പുണ്യങ്ങൾ ലഭിക്കുന്ന മാസം വേറെയില്ല. വിശക്കുന്നവനെ നോമ്പ് തുറപ്പിച്ചാൽ അവനിക്ക് അല്ലാഹു നന്മ ചൊരിയുന്നതാണ്. നോമ്പ് കാലത്ത് കിറ്റുകളും, റിലീഫ് ഫണ്ടുകളും നൽകി സഹായിക്കുന്നവരിൽ ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കുകയും, തടസ്സങ്ങൾ നീങ്ങി കിട്ടുകയും ചെയ്യുന്നു. ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം കഴുകി കളയുകപ്പെടുകയും ചെയ്യുന്നു. അതാണ് റമളാൻ മാസം. പന്ത്രണ്ട് മാസങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയേറിയ മാസമാണ് റമളാൻ.
ജീവിതത്തിൽ ഏറ്റവും ഭാഗ്യവും, പുണ്യമുള്ളതുമായ റമളാൻ മാസത്തിൽ മുപ്പത് ദിനരാത്രങ്ങൾ കർമ്മങ്ങളും ധർമ്മങ്ങളും ചെയ്യാൻ ഭാഗ്യം ലഭിച്ചാൽ അവനാണ് ഭാഗ്യവാൻ. അല്ലാഹുവിനോടടുത്തവനായാൽ അവൻ നമ്മോടടുക്കുന്നതായിരിക്കും. നോമ്പും, നോമ്പ് തുറയും സൽകർമ്മങ്ങളുടെ ഭാഗമാക്കിയാൽ അവൻ ഇരുലോകത്തും വിജയിച്ചവന്റെ കൂട്ടത്തിലാണ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.
Ramadan is a month of blessings, with communal Iftars symbolizing unity and good deeds leading to rewards and forgiveness.
#Ramadan, #Iftar, #Fasting, #Community, #Blessings, #GoodDeeds