ശവ്വാൽ പിറ ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച
May 11, 2021, 19:34 IST
കോഴിക്കോട്: (www.kasargodvartha.com 11.05.2021) സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, കേരള ഹിലാൽ കമിറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവർ അറിയിച്ചു.
സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരാധനകളെല്ലാം വീടുകളിൽ തന്നെയാണ് വിശ്വാസികൾ നിർവഹിക്കുന്നത്.
Keywords: News, Eid, Festival, Religion, COVID-19, Top-Headlines, Islam, Kasaragod, Trending, Corona, Ramadan, Kerala, Eidul Fitr on Thursday in the state.
< !- START disable copy paste -->