city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് സുരക്ഷയോടെ ചെറിയ പെരുന്നാൾ നിറവിൽ വിശ്വാസികൾ

കോഴിക്കോട്: (www.kasargodvartha.com 12.05.2021) ഒരു മാസം നീണ്ടു നിന്ന ത്യാഗപൂർണമായ വൃതാനുഷ്ടാനത്തിന് ശേഷം ചെറിയ പെരുന്നാൾ നിറവിൽ വിശ്വാസികൾ. മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാളിനെ വരവേൽക്കുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയും ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങും. ബന്ധുക്കളുടെയും അയൽ വീടുകളിലേക്കുമുള്ള സന്ദർശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാൽ പെരുന്നാൾ നിസ്‌കാരവും ഉണ്ടാവില്ല.

കോവിഡ് സുരക്ഷയോടെ ചെറിയ പെരുന്നാൾ നിറവിൽ വിശ്വാസികൾ

റമദാൻ വൃതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റമദാൻ മുഴുവൻ ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയിരുന്നെങ്കിൽ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളിൽ ആരാധനകൾ നിർവഹിക്കാൻ കഴിഞ്ഞത് വിശ്വാസികൾക്ക് ഏറെ സന്തോഷം പകർന്നിരുന്നു.

ദുരിതങ്ങളിൽ നിന്ന് മോചനത്തിനായുള്ള പ്രാർഥനയുമായാണ് പെരുന്നാളിനെ വിശ്വാസികൾ വരവേൽക്കുക.

Keywords:  Kerala, News, Kasaragod, Eid, Top-Headlines, Trending, Ramadan, COVID-19, Corona, Religion, Islam, Festival, Eidul Fitr celebrations will be confined to homes.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia