city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ബേക്കലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബേക്കല്‍: (www.kasargodvartha.com 25/06/2016) റമദാന്‍ മാസത്തില്‍ മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മത സൗഹാര്‍ദത്തിന്റെയും ഉദാത്തമായ സന്ദേശമുയര്‍ത്തിപ്പിടിച്ച് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ബേക്കലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡണ്ട് മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു.

ബേക്കല്‍ എസ് ഐ ആദംഖാന്‍ മുഖ്യാതിഥിയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര, വൈസ് പ്രസിഡണ്ട് ലത്വീഫ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ഐ എന്‍ എല്‍ ഉദുമ മണ്ഡലം പ്രസിഡണ്ടുമായ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, സി പി എം നേതാവ് പി കെ കുഞ്ഞബ്ദുല്ല, ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി മൊയ്തു, അബ്ബാസ് കെ കെ, ഹനീഫ് പി എച്ച്, സമീര്‍ കലന്തര്‍, സി മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ബേക്കലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Keywords : Bekal, DYFI, Ramadan, Udma, Committee, Ifthar Meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia