കാസർകോട് തെരുവത്ത് റമദാനിൽ നെയ്കഞ്ഞി വിളമ്പുന്നത് 90 വർഷം പിന്നിട്ടു; ട്രെയിൻ യാത്രക്കാർക്ക് നോമ്പ് തുറ കിറ്റും നൽകിയും ഹൈദ്രോസ് ജുമാ മസ്ജിദ് കമിറ്റിയുടെ പ്രവർത്തനം മാതൃകാപരം
Apr 10, 2022, 12:18 IST
കാസർകോട്: (www.kasargodvartha.com 10.04.2022) റമദാനിൽ നാട്ടുകാർക്ക് നെയ്കഞ്ഞി വിളമ്പിയും ട്രെയിൻ യാത്രക്കാർക്ക് നോമ്പ് തുറ കിറ്റ് നൽകിയും തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമിറ്റി ജൈത്രയാത്ര തുടരുന്നു. നെയ് കഞ്ഞി വിതരണം തുടങ്ങിയിട്ട് 90 വർഷം കഴിഞ്ഞെന്നാണ് പഴമക്കാർ പറയുന്നത്. അന്നൊക്കെ പല വീടുകളിലും അടുപ്പ് പുകഞ്ഞിരുന്നില്ല. റമദാനിലെ വൈകീട്ട് പള്ളിയിൽ കഞ്ഞിവിളമ്പിയാലോ എന്ന ആശയം അന്നത്തെ തെരുവത്തെ പ്രമാണിമാരിലുണ്ടായ ആശയമാണ് ഇന്നും പുതുതലമുറയിൽപ്പെട്ടവർ അത് തുടർന്ന് കൊണ്ടുപോവുന്നത്.
ഒരിക്കലും നിലച്ച് പോകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോഴും ഇത് തുടരുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് ലോക് ഡൗണിന് മാത്രമായിരുന്നു ഒരിടവേള ഉണ്ടായത്. അന്നൊക്കെ തെരുവത്ത് പ്രദേശത്തെ വെറും 50 കുടുംബങ്ങൾക്കായിരുന്നു വിതരണം ചെയ്തിരുന്നത്. ഇന്ന് അത് 300 ലധികം കുടുംബങ്ങൾ വാങ്ങി പോകുന്നുണ്ട്. നെയ് കഞ്ഞിയുടെ രുചിയും ഗുണവും കേട്ടറിഞ്ഞ് കാസർകോട്ടെ വിവിധ പ്രദേശങ്ങളിലുള്ളവർ കഞ്ഞി വാങ്ങാനെത്തുന്നുണ്ട്. രാവിലെ പത്ത് മണിയോടെ നെയ് കഞ്ഞിവെപ്പിൻ്റെ ജോലി തുടങ്ങും. ഉച്ചയ്ക്ക് മൂന്നു മണിയോടെ തയ്യാറാവും. നാല് മണിയോടെ വിതരണം ആരംഭിക്കും.
ഇന്ന് വരെ ആർക്കും ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. പരിപ്പ്, ജീരകം, നെയ്യ്, തേങ്ങപ്പാൽ, മുന്തിയ ഇനം അരി എന്നിവ കൊണ്ടാണ് തയ്യാറാക്കുന്നത്. പ്രവാസികളും നാട്ടുകാരും പളളി കമിറ്റിയും സർവ പിന്തുണയും സാമ്പത്തിക സഹായ സഹകരണങ്ങളും ചെയ്യുന്നു.
ഒരിക്കൽ ഒരു റമദാനിന് ദീർഘദൂര യാത്രക്കാരനായ നോമ്പുകാരനായ ഒരാൾ തെരുവത്ത് പള്ളിയിൽ നിസ്കരിക്കാനെത്തി. നോമ്പ് തുറക്കാനുള്ള സമയത്തായിരുന്നു ട്രെയിൻ യാത്ര. ഈ സംഭവം ഒരാളുടെ ശ്രദ്ധയിൽപെടുകയും ട്രെയിൻ യാത്രക്കാരായ നോമ്പെടുക്കുന്നവർക്ക് നോമ്പ് തുറക്കുന്ന സാധനങ്ങൾ നൽകിയാലോ എന്ന ആശയമുദിച്ചതെന്ന് പള്ളി കമിറ്റി ഭാരവാഹികൾ പറഞ്ഞു. 1992 ന് ശേഷം ഇവിടെ നിന്നും ട്രെയിൻ യാത്രക്കാരായ നോമ്പ് നോറ്റവർക്കായി ഇഫ്താർ കിറ്റ് സൗജന്യമായി നൽകാൻ തുടങ്ങി.
വിവിധ തരം പഴങ്ങൾ, വെള്ളം, ഈത്തപ്പഴം, സമുസ, പഴച്ചാറ് എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. ഇതിന് സർവ സഹകരണങ്ങൾ നൽകിയതും പിന്തുണച്ചതും പളളി കമിറ്റി മുൻ പ്രസിഡൻ്റായിരുന്ന ടി എ ബദ്റുദ്ദീൻ ഹാജിയായിരുന്നു. വൈകീട്ട് നാല് മണിക്ക് തന്നെ കിറ്റ് നൽകി തുടങ്ങും. ഏകദേശം 150 മുതൽ 200 പേർക്ക് വരെ നോമ്പ് തുറകിറ്റ് നൽകുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഇത് ട്രെയിൻ യാത്രക്കാരായ നോമ്പെടുത്തവർക്ക് വലിയ അനുഗ്രഹമാണ്. നെയ് കഞ്ഞിയും നോമ്പ് തുറകിറ്റ് നൽകിയും പുണ്യ റമദാനിൽ സജീവമാകുമ്പോൾ അത് മസ്‌ജിദ് കമിറ്റിക്ക് മാത്രമല്ല. വാങ്ങുന്നവരുടെ മുഖത്തും സന്തോഷവും പ്രാർഥനയമുണ്ടാവുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Train, Ramadan, Railway station, Lockdown, Train, Committee, Masjid, During Ramadan, Theruvath Haidroos Masjid provides Nombu kanji and Iftar kits. < !- START disable copy paste -->