ചിക്കന്‍ കിളിക്കൂട്, ചിക്കന്‍ കമ്പിത്തിരി, കിളിപാറി, രുചിയുടെ വിസ്മയവുമായി നോമ്പുതുറക്ക് വൈവിധ്യവിഭവങ്ങള്‍; എണ്ണപ്പലഹാരത്തില്‍ കേമന്‍ സമൂസ തന്നെ
Jun 11, 2017, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 11.06.2017) നോമ്പ് തുറയ്ക്കായി വിപണിയില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് വൈവിധ്യമായ വിഭവങ്ങള്‍. ഓരോ വര്‍ഷവും വ്യത്യസ്തമായ വിഭവങ്ങളാണ് വിശ്വാസികളെ തേടി വിപണിയിലിറക്കുന്നത്. ചിക്കന്‍ കിളിക്കൂട്, ചിക്കന്‍ കമ്പിത്തിരി, ചിക്കന്‍ കിളിപാറി മുതല്‍ അതിര്‍ത്തി കടന്നെത്തിയ ചിക്കന്‍ കണ്ണൂരപ്പവും, ചെമ്മീന്‍ കണ്ണൂരപ്പവും ഇത്തവണത്തെ സ്പെഷ്യല്‍ വിഭവമായി എത്തിയിരിക്കുകയാണ്. എന്നാല്‍ എണ്ണപ്പലഹാരത്തിലെ കുത്തക കയ്യടക്കിയ സമൂസ തന്നെയാണ് താരം. ചിക്കന്‍, വെജ്, ബീഫ് സമൂസയ്ക്ക് ഇന്നും ആവശ്യക്കാരേറെയാണ്.
കാസര്‍കോട് നഗരത്തില്‍ ഇക്കാസ് ബേക്കറി, എം എസ് ബേക്കറി, ഒജീന്‍ തുടങ്ങിയ കടകളില്‍ വര്‍ഷങ്ങളായി റമദാന്‍ സ്പെഷ്യല്‍ ടെന്റുകള്‍ ഒരുക്കിയാണ് എണ്ണക്കടികള്‍ വില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ റമദാന്‍ സ്പെഷ്യല്‍ ടെന്റുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചിക്കന്‍, ബീഫ് വിഭവങ്ങള്‍ക്കാണ് ഡിമാന്‍ഡ്. 10 രൂപ മുതല്‍ 500 രൂപ വരെയുള്ള വിഭവങ്ങളുണ്ട്. അന്യ ജില്ലയില്‍ നിന്ന് വരെ ആളുകളെ എത്തിച്ചാണ് സ്പെഷ്യല്‍ വിഭവങ്ങള്‍ ഒരുക്കുന്നത്.
രാവിലെ തന്നെ മസാലയുടെ കൂട്ടൊരുക്കല്‍ തുടങ്ങും. എണ്ണപ്പലഹാരത്തില്‍ മസാല കൂട്ടൊരുക്കലാണ് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം. ഓരോന്നിനും പ്രത്യേകം, പ്രത്യേകം മസാല കൂട്ടുകളാണ് ഒരുക്കുന്നത്. ഇതുകഴിഞ്ഞാല്‍ മസാല കൂട്ടുകള്‍ ലീഫുകളിലും, റോളുകളിലും ഒരുക്കുന്ന തിരക്കായിരിക്കും. പത്തും ഇരുപതും ആള്‍ക്കാര്‍ ചേര്‍ന്നാണ് എണ്ണപ്പലഹാരങ്ങള്‍ ഒരുക്കുന്നത്. ഉച്ചയോടെ തന്നെ വിഭവങ്ങള്‍ എണ്ണയില്‍ പൊരിച്ചെടുക്കും. പിന്നെ ടെന്റുകളില്‍ എത്തുന്നതോടെ വാങ്ങാന്‍ ആളുകള്‍ എത്തിത്തുടങ്ങും. നോമ്പ് തുറക്കുന്നതിന് 10 മിനിറ്റ് മുമ്പ് വരെ ഈ തിരക്കുണ്ടാകും.
ചിക്കന്‍ - ബീഫ് - സമൂസ, ബീഫ് ബോണ്ട, ചിക്കന്‍ ബോണ്ട, വെജ് സാന്‍വിച്ച്, പപ്പാസ്, ചിക്കന്‍ തുര്‍ക്കി, ബ്രഡ് റോള്‍ ചിക്കന്‍, ചിക്കന്‍ കട്ലറ്റ്, ചിക്കന്‍ സോള്‍, ചിക്കന്‍ - ബീഫ് റോള്‍, ഉന്നക്കായ തുടങ്ങി 10 രൂപ വിഭവങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ചിക്കന്‍ തവറോള്‍ (20), ചിക്കന്‍ മഫ്ത (60), ചിക്കന്‍ ബ്രഡ് പോക്കറ്റ് (20), ചിക്കന്‍ ബര്‍ഗര്‍ (30), ചിക്കന്‍ വട (20), ചെമ്മീന്‍ കടമ്പ് (15), കല്ലുമ്മക്കായ (15), ചിക്കന്‍ കിളിക്കൂട് (15), കാടമുട്ട കിളിക്കൂട് (20), പിസ (40), ചിക്കന്‍ അലീസ (60), മട്ടന്‍ അലീസ (90), ചെമ്മീന്‍ കുംസ് (20), ചിക്കന്‍ കുംസ് (20), കായിപ്പോള (20), അട്ടിപ്പത്തിരി (20), പാലക്കി (30), ചിക്കന്‍ ഗ്ലാസപ്പ് (25), ചിക്കന്‍ കണ്ണൂരപ്പം (100), ചെമ്മീന്‍ കണ്ണൂരപ്പം (25), ചിക്കന്‍ ചീസപ്പം (30), ചിക്കന്‍ ടിക്ക (40), ഷവര്‍മ (30), ചിക്കന്‍ കമ്പിത്തിരി (20), ചിക്കന്‍ പുഡ്ഡിംഗ് (20), കല്ലുമ്മക്കായ് (15), ബര്‍ഗര്‍ ചിക്കന്‍ (30), ചിക്കന്‍ സാന്‍വിച്ച് (20), എഗ്ഗ് സാന്‍വിച്ച് (15), ചിക്കന്‍ സോഫ്റ്റ് റോള്‍ (12), എഗ്ഗ് അട (15), ചിക്കന്‍ അട (20), ചിക്കന്‍ ഫീസ് (30), മലബാരി പിസ്സ (20), ബായിക്കുംസ് (20), ചിക്കന്‍ കബാബ് (ഒരു കിലോ 500), ബീഫ് സുക്ക (ഒരു കിലോ 400), കിളി പാറി (20), ചിക്കന്‍ ക്രിസ്പി (20) എന്നിങ്ങനെ രുചിയൂറും വിഭവങ്ങള്‍ നോമ്പുതുറയെ ധന്യമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Ramadan, Food, Bakery, Ramadan Special Food, Town, Ikkas Bakery, MS Bakery, Ojeen.