city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 08

(www.kasargodvartha.com 30.03.2023) ഇന്നത്തെ ചോദ്യം: 

നാലാം ഖലീഫ അലി (റ) ന്റെ മഖ്‌ബറ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 08

ഇസ്ലാമിലെ ദാനധർമം


ജീവകാരുണ്യ പ്രവർത്തനവും അശരണർക്കുള്ള സഹായവും ഇസ്ലാം മുന്നോട്ട് വെക്കുന്ന പ്രധാന കാര്യമാണ്. ഇസ്‌ലാമിൽ ദാനധർമത്തിന്റെ വിവിധ വിഭാഗങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്, സകാത്ത് (നിർബന്ധിത ദാനധർമം), സ്വദഖ (സ്വമേധയാ ദാനധർമം) എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട്. ദരിദ്രർക്കും ആവശ്യക്കാർക്കും നൽകേണ്ട, ഒരാളുടെ അധിക സമ്പത്തിന്റെ (ജീവിതത്തിന്റെ ആവശ്യകതകൾ കഴിച്ചുള്ള) നിർദിഷ്ട ശതമാനമാണ് സകാത്ത്. പുഞ്ചിരി, അല്ലെങ്കിൽ ഒരു വീടോ മസ്ജിദോ നിർമിക്കാൻ സഹായിക്കുക എന്നിങ്ങനെ പല രൂപങ്ങളിൽ ആർക്കും സ്വദഖ നൽകാവുന്നതാണ്.

മറ്റെല്ലാ തണലുകളും ഇല്ലാതാകുന്ന ദിവസം, ദാനധർമങ്ങൾ ചെയ്യുന്നവർക്കും ദരിദ്രരെ പരിപാലിക്കുന്നവർക്കും അല്ലാഹു തണലും അഭയവും നൽകുമെന്ന് ഹദീസിൽ കാണാം. അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങളിലൊന്നാണ് ദാനധ൪മം. ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും അനുചരന്മാരുടെയും ചരിത്രം പഠിപ്പിക്കുന്നത്. തന്റേയും കുടുംബത്തിന്റേയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് മിച്ചം വെച്ച് ദാനം ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. ദാനധർമങ്ങളുടെ ശ്രേഷ്ടതകള്‍ ഏറെയാണ്. അതുവഴി ഭൗതിക ലോകത്തും പരലോകത്തും ക്ലിപ്‌തപ്പെടുത്താന്‍ കഴിയാത്ത നേട്ടങ്ങളാണ്‌ ഉണ്ടാവുകയെന്ന് ഇസ്ലാം വിവരിക്കുന്നു.

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 08


Keywords: News, Top-Headlines, Ramadan, Islam, Muslim, Fast, Charity-fund, Kasaragod, Kerala, Quiz, Competition, Day 8: Where is grave of Ali ibn Abi Talib (RA)? Ramadan Vasantham 2023 - Kasargodvartha Quiz Competition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia