city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 26

(www.kasargodvartha.com 17.04.2023) ഇന്നത്തെ ചോദ്യം:

അലി (റ) കോട്ടയുടെ ഒരു വാതില്‍ പറിച്ചെടുത്ത് പരിചയായി ഉപയോഗിച്ച യുദ്ധം ഏത്?
                    
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 26

കിടങ്ങുകൊണ്ട് ശത്രു സൈന്യത്തെ തോല്‍പിച്ചപ്പോള്‍

ഹിജ്റ അഞ്ചാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ അരങ്ങേറിയ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് ഖന്ദഖ് യുദ്ധം. ശത്രുക്കളെ പ്രതിരോധിക്കാന്‍ മുസ്ലിംകള്‍ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. അഹ്‌സാബ് യുദ്ധം അഥവാ സഖ്യകക്ഷി യുദ്ധം എന്നും ഈ യുദ്ധം അറിയപ്പെടുന്നു. കിടങ്ങുകാരണം സഖ്യസേനക്ക് മദീനാ പട്ടണത്തിലേക്ക് പ്രവേശിക്കാനായില്ല. അതിനാല്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഇതിലുണ്ടായില്ല.
        
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 26

ജുഹ്ഫ വഴിയും ഉഹ്ദ് വഴിയും ഒരേ സമയം പതിനായിരത്തോളം സൈനികര്‍ മദീനയെ കയറി ആക്രമിക്കുക എന്ന വ്യക്തമായ പദ്ധതിയോടെയാണ് ഖുറൈഷികളുടെ നേതൃത്വത്തിലുള്ള സഖ്യ സൈനികര്‍ എത്തിയത്. 2000 മാത്രമായിരുന്നു മുസ്ലിം സേനാ ബലം. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ഒരു കിടങ്ങ് കണ്ട സഖ്യ സൈനികര്‍ അമ്പരന്നു. ചുരുക്കത്തില്‍ ആക്രമണ ശ്രമം ഉപരോധത്തിന് വഴിമാറി. ഉപരോധം വിജയിക്കില്ല എന്ന് പറഞ്ഞു സഖ്യ സൈന്യത്തിലെ ചില കക്ഷികളും ഒടുവില്‍ ഖുറൈഷി സൈന്യവും യുദ്ധം അവസാനിപ്പിച്ചു പിന്മാറി.

Keywords: Ramadan in Kerala, Ramadan Quiz, Ramadan 2023, Islamic Quiz, Islamic Story, Islamic Story in Malayalam, Ali (RA), Day 26: In which battle Ali (RA) used door of fort as shield? Ramadan Vasantham 2023 - Kasargodvartha Quiz Competition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia