Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 22
Apr 13, 2023, 18:00 IST
(www.kasargodvartha.com 13.04.2023) സൂറത് അഹ്‌സാബില്‍ ഏത് യുദ്ധത്തെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്?
മദ്ഹബുകളും ഇമാമുമാരും
ഇസ്ലാമിക ശരീഅതിനെ (ഖുര്‍ആനും സുന്നതും) വിശദീകരിക്കാനും അതില്‍നിന്ന് വിധികള്‍ കണ്ടെത്താനുമുള്ള ഒരു മാര്‍ഗമാണ് മദ്ഹബ്. മുസ്ലിം ലോകത്ത് അറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ നാലു കര്‍മശാസ്ത്ര മദ്ഹബുകളാണുള്ളത്, ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ എന്നിവയാണവ. ഇമാം അബൂ ഹനീഫത്തുല്‍ കൂഫീ (റ), ഇമാം മാലിക്ബ്നു അനസ് (റ), ഇമാം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ), ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) എന്നിവരാണ് യഥാക്രമം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഇമാമുമാര്‍.
ഹിജ്റ 80 ല്‍ കൂഫയിലായിരുന്നു ഇമാം അബൂ ഹനീഫ (റ) ന്റെ ജനനം.യഥാര്‍ഥ പേര് നുഅ്മാനുബ്നു സാബിത്. 52 വര്‍ഷം അമവീ ഭരണത്തിലും 18 വര്‍ഷം അബ്ബാസീ ഭരണത്തിലും ജീവിച്ച അബൂ ഹനീഫ (റ) ഭരണകൂടത്തിനെതിരായി ഫത്വ നല്‍കിയതിന്റെ പേരില്‍ ജയിലിലും കിടന്നു. ഹിജ്റ 150 ല്‍ വിടവാങ്ങി. ഹിജ്റ 93 ല്‍ മദീനയിലാണ് ഇമാം മാലിക്ബ്നു അനസ് (റ) വിന്റെ ജനനം. 10 വയസ് പൂര്‍ത്തിയാകും മുമ്പ് ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു. മുവത്വയെന്ന വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവാണ്.
അതുല്യ പണ്ഡിത പ്രതിഭയാണ് ഇമാം മുഹമ്മദുബ്നു ഇദ്രീസു ശാഫിഈ (റ). ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ അതേവര്‍ഷം, ഗസ്സയില്‍ ആയിരുന്നു മഹാന്റെ ജനനം. അല്‍ രിസാലയും അല്‍ ഉമ്മും ഉള്‍പെടെയുളള ഗ്രന്ഥങ്ങള്‍ മുസ്ലിം ലോകത്തിന് സമ്മാനിച്ചു. ഹിജ്റ 164 ല്‍ ബഗ്ദാദിലായിരുന്നു അഹ്മദ് ഇബ്നു ഹമ്പല്‍ (റ) വിന്റെ ജനനം. 40000 ഹദീസുകള്‍ ഉള്‍കൊള്ളുന്ന 'മുസ്നദ് അഹ്മദ്' അദ്ദേഹത്തിന്റെ സംഭാവനയാണ്.

Keywords: Ramadan-Quiz, Islamic-History, Quran-Quiz, Ramadan, Ramadan 2023, Day 22: Which battle is mentioned in Surat Ahzaab? Ramadan Vasantham 2023 - Kasargodvartha Quiz Competition.