റമദാന്‍ സത്കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുക: ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി
Jun 22, 2016, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 22.06.2016) പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനില്‍ സത്കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പറഞ്ഞു. 'വിശുദ്ധ റമദാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം' എന്ന പ്രമേയത്തില്‍ ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ സംഘടിപ്പിച്ച ജല്‍സത്തുല്‍ ബദ്‌രിയ്യയും സമൂഹ നോമ്പ് തുറയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപന അധ്യക്ഷന്‍ സയ്യിദ് യു പി എസ് അലവിക്കോയ തങ്ങള്‍ അല്‍ജിഫ്രി അര്‍ളടുക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ജല്‍സത്തുല്‍ ബദ്‌രിയ്യയ്ക്കും ബദര്‍ മൗലീദിനും നേതൃത്വം നല്‍കി.
സുന്നി യുവജന സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാഹസന്‍ പഞ്ചിക്കല്‍ കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. യുവ പ്രാസംഗികന്‍ കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യ പ്രഭാഷണം നടത്തി.
ഹാഫിള് സ്വാലിഹ് തങ്ങള്‍, നാസര്‍ ഹസനി പഞ്ചിക്കല്‍, എം പി അബ്ദുല്ല ഫൈസി, മളി അബ്ദുല്ല ഹാജി, കെ എന്‍ ഇബ്രാഹിം, മുഹമ്മദ് ഹാജി മാവിനക്കട്ട, കെ എച്ച് മാസ്റ്റര്‍, താജുദ്ദീന്‍ നെല്ലിക്കട്ട, അഷ്‌റഫ് കൊല്യം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Badiyadukka, Ramadan, Inauguration, BS Faizy, BS Abdulla Kunhi Faizy.