Ramadan | റമദാന്‍ അവസാന വെള്ളിയാഴ്ചയില്‍ മസ്ജിദുകള്‍ നിറഞ്ഞൊഴുകി; പുണ്യമാസം വിടപറയുന്നതിന്റെ വേദനയില്‍ വിശ്വാസികള്‍; വ്രത ശുദ്ധിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിലേക്ക്
Apr 21, 2023, 16:25 IST
കാസര്‍കോട്: (www.kasargodvartha.com) റമദാനിലെ അവസാന വെള്ളിയാഴ്ചയില്‍ മസ്ജിദുകള്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞൊഴുകി. പുണ്യമാസം വിടപറയുന്നതിന്റെ വേദനയിലാണ് ഏവരും മസ്ജിദുകളില്‍ നിന്ന് മടങ്ങിയത്. വെള്ളിയാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി വ്രത ശുദ്ധിയില്‍ ശനിയാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുകയാണ്.
ജുമുഅ നിസ്‌കാരത്തിന് എത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകള്‍ നേരത്തെ തന്നെ നിറഞ്ഞിരുന്നു. അനാരോഗൃം വകവെക്കാതെ വയോധികരടക്കം പള്ളിയിലെത്തി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും മറ്റുമായി വിശ്വാസികള്‍ പുണ്യനിമിഷങ്ങള്‍ ചിലവഴിച്ചു. ജുമുഅ ഖുത്വബയില്‍ ഖത്വീബുമാര്‍ റമദാനിനോട് വിട ചൊല്ലുമ്പോള്‍ ഏവരുടെയും കണ്ണുകളില്‍ നിന്ന് കണ്ണ് നീരൊഴുകി. ഒരു മാസക്കാലം പുണ്യങ്ങള്‍ ചെയ്യാനായതിന്റെ ആത്മനിര്‍വൃതിയും ചെയ്ത പ്രവൃത്തികള്‍ സൃഷ്ടാവിന് തൃപ്തിപ്പെട്ട നിലയിലാണോ എന്ന ആശങ്കയും വിശ്വാസികളുടെ മനസില്‍ നിറഞ്ഞു.
ജുമുഅ നിസ്‌കാരത്തിന് ശേഷം ഖത്വീബുമാര്‍ പ്രഭാഷണങ്ങളില്‍ റമദാന്‍ കടന്നുപോകുന്നതിന് വേദന പങ്കിട്ടു. റമദാന്‍ പകര്‍ന്ന് തന്ന ആത്മീയ അനുഭവം തുടര്‍ന്ന് പോകേണ്ടതിന്റെ പ്രാധാന്യവും പെരുന്നാള്‍ ദിനത്തില്‍ ചെയ്യേണ്ട ഫിത്വര്‍ സകാത് അടക്കമുള്ള പുണ്യപ്രവൃത്തികളും ഖത്വീബുമാര്‍ ഉണര്‍ത്തി. സമാധാനപരമായും ആര്‍ഭാടരഹിതമായും പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രത്യേകം ഉദ്ബോധിപ്പിച്ചു. സ്ത്രീകള്‍ വീടുകളില്‍ ഖുര്‍ആന്‍ പാരായണം നടത്തിയും പ്രാര്‍ഥനകളാലും കഴിച്ചുകൂട്ടി.
റമദാന്‍ വിടപറയുമ്പോള്‍ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ വിശ്വാസിസമൂഹം ഒരുങ്ങിക്കഴിഞ്ഞു. പുത്തന്‍ വസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും മധുര പലഹാരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും ഫിത്വര്‍ സകാത് നല്‍കിയും പെരുന്നാള്‍ ആഘോഷിക്കും. കുടുംബ, സൗഹൃദ ബന്ധങ്ങള്‍ പൂത്തുലയുന്ന സുദിനം കൂടിയാണിത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് ബന്ധങ്ങള്‍ പുതുക്കും. ഇതിനോടകം മിക്കവരും പെരുന്നാളിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റമദാനിന്റെ അവസാന ദിവസത്തിലും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ എത്തിയവരുടെ വലിയ തിരക്കാണ് വിവിധ ഇടങ്ങളില്‍ അനുഭവപ്പെടുന്നത്.

Keywords: Eid-Al-Fitr-News, Ramadan-News, Muslim-Festivals, Kerala News, Malayalam News, Religion News, Crowds in Masjids for last friday of Ramadan.
< !- START disable copy paste -->