മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതം ഞായറാഴ്ച തുടങ്ങും
Apr 2, 2022, 21:06 IST
കോഴിക്കോട്: (www.kasargodvartha.com 02.04.2022) മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തില്‍ റമദാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത് ഖാദിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്‌ലിയാര്‍, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം സുഹൈബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവർ അറിയിച്ചു.
ഇനി ഇസ്ലാം മത വിശ്വാസികൾക്ക് ഒരു മാസം നീളുന്ന വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വിശ്വാസികൾ മനസും ശരീരവും അല്ലാഹുവിന് സമർപിക്കും. പള്ളികളിലും വീടുകളിലും പ്രാര്‍ഥനാനിരതരായും ദാന ധര്‍മങ്ങളിൽ മുഴുകിയും വിശ്വാസികൾ ഈ പുണ്യങ്ങളുടെ പൂക്കാലത്തെ കൊണ്ടാടും.

Keywords: News, Kerala, Kozhikode, Kasaragod, Top-Headlines, Ramadan, Religion, People, Fast, A.P Aboobacker Musliyar, Masjid, Crescent moon sighted in Kerala, Ramadan fasting to begin from sunday.
< !- START disable copy paste -->