Eid-ul-Fitr | ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ഈദുൽ ഫിത്വർ ശനിയാഴ്ച
Apr 20, 2023, 19:52 IST
കാസർകോട്: (www.kasargodvartha.com) ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കി സംസ്ഥാനത്ത് ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
ഉപവാസവും ആരാധനയുമായി ഒരുമാസക്കാലം ആർജിച്ച ഹൃദയവിശുദ്ധിയുമായാണ് ആത്മഹർഷത്തിന്റെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. പുതുവസ്ത്രത്തിന്‍റെ നിറവും അത്തറിന്‍റെ സുഗന്ധവുമായാണ് ആഘോഷം. നിസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്‍കി ഇസ്ലാമിലെ പവിത്രമായ കർമങ്ങളിലൊന്ന് പൂർത്തിയാക്കും. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരവുമാണ് ഈദ്.
Keywords: Kasaragod, Kerala, News, Top-Headlines, Eid-Al-Fitr, Ramadan, Kasaragod-News, Moon, Crescent moon not sighted; Eid-ul-Fitr on Saturday.