city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ്-19: റമദാന്‍ വ്രത നാളിലും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി, കൂട്ടപ്രാര്‍ത്ഥനകളുണ്ടാകില്ല

തിരുവനന്തപുരം: (www.kasargodvartha.com 21.04.2020) കോവിഡ്- 19 ന്റെ സാഹചര്യത്തില്‍ റമദാന്‍ വ്രത നാളിലും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മത നേതാക്കള്‍ ഇക്കാര്യം ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിവ്യക്തമാക്കി. കൂട്ട പ്രാര്‍ത്ഥനകള്‍ കഞ്ഞി വിതരണം എന്നിവയുണ്ടാകില്ല.

നാം കടന്ന് പോകുന്നന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നില്‍ക്കുന്നത്. വളരെ വലിയ തോതിലുള്ള ആപത്ത് വന്ന് കഴിഞ്ഞു. ഇനി വരാനിരിക്കുന്നന ആപത്ത് ഏത് തരത്തിലാണെന്ന് കണ്ടറിയണം. ഇത് ഒട്ടേറേ മനുഷ്യ ജീവന്‍ കവരുന്നു. നാടും ജീവിതവും സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളില്‍ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19: റമദാന്‍ വ്രത നാളിലും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി, കൂട്ടപ്രാര്‍ത്ഥനകളുണ്ടാകില്ല


Keywords:  Thiruvananthapuram, Kerala, News, Ramadan, COVID-19, Trending, Top-Headlines, Covid-19: Control will be continue on Ramadan days

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia