city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോഴി വില പൊള്ളുന്നു; റമദാനില്‍ ആവശ്യക്കാരേറിയതോടെ തോന്നിയ വില വാങ്ങി കടയുടമകള്‍, സര്‍ക്കാരിന്റെ വില നിയന്ത്രണം പൂര്‍ണ പരാജയമോ?

കാസര്‍കോട്: (www.kasargodvartha.com 20.05.2018) കോഴി വില പൊള്ളുന്നു. കിലോയ്ക്ക് 120 മുതല്‍ 140 വരെ രൂപയ്ക്കാണ് കാസര്‍കോട് ജില്ലയില്‍ പലയിടങ്ങളിലും കോഴി വില്‍പന നടത്തുന്നത്. റമദാനില്‍ ആവശ്യക്കാരേറിയതോടെ ഇത് മുതലെടുക്കുകയാണ് ചെയ്യുന്നത്. ജിഎസ്ടി നിലവില്‍വന്ന ശേഷം ഒറ്റ നികുതി മാത്രമാണ് കോഴിക്കുള്ളത്. കിലോയ്ക്ക് 87 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തോന്നും വിലയ്ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കോഴികളുടെ വില്‍പന പൊടിപൊടിക്കുന്നത്. ഇതോടെ സര്‍ക്കാരിന്റെ വില നിയന്ത്രണം പരാജയപ്പെട്ടതായാണ് സംശയിക്കുന്നത്.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ആവശ്യക്കാരേറിയതോടെ ഇത് മുതലെടുത്ത് കോഴിക്ക് തീവില നിശ്ചയിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പ് കോഴിയുടെ വില 60 മുതല്‍ 65 രൂപ വരെയായിരുന്നു. എന്നാല്‍ റമദാന്‍ ആരംഭിച്ചതോടെ ഒറ്റയടിക്ക് 70 ഉം 80 ഉം രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഒരു നിയന്ത്രണവുമില്ലാതെയാണ് കോഴി വില വന്‍തോതില്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്.

ഒറ്റ നികുതി മാത്രമായതിനാല്‍ വില കൂടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. ചൂടു കാരണം ഉത്പാദനം കുറച്ചതും നഷ്ടത്തെ തുടര്‍ന്ന് പൗള്‍ട്രി ഫാമുകള്‍ പൂട്ടിപ്പോകുന്നതും വില കൂടാന്‍ കാരണമാണെന്നാണ് ഫാമുകാര്‍ പറയുന്നത്. കോഴിക്കുഞ്ഞിന്റെ വിലയില്‍ വര്‍ദ്ധനവ് വന്നതും വില കൂടാന്‍ കാരണമായതായി ഫാമുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും നിജപ്പെടുത്തിയ വിലയുടെ ഇരട്ടിയിലധികം വില ഈടാക്കുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കോഴി വില പൊള്ളുന്നു; റമദാനില്‍ ആവശ്യക്കാരേറിയതോടെ തോന്നിയ വില വാങ്ങി കടയുടമകള്‍, സര്‍ക്കാരിന്റെ വില നിയന്ത്രണം പൂര്‍ണ പരാജയമോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Chicken, Price, Ramadan,  Chicken price hiked in Kerala    < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia